പോർട്ടോ പ്രിൻസ്: കരീബിയൻ രാജ്യമായ ഹെയ്തിയിൽ പുതിയ രണ്ട് കൊവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്യ്തിട്ടുണ്ടെന്ന് ഹെയ്തി പ്രസിഡന്‍റ് ജോവനൽ മൊയ്‌സ്. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോദന ചെയ്യ്തു സംസാരിക്കവെയാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.
കരീബിയൻ രാജ്യമായ ഹെയ്തിയിലും കൊവിഡ്-19 - കൊവിഡ്-19
സ്കൂളുകളും സർവകലാശാലകളും അടച്ചു. വിമാന സർവീസുകൾ റദ്ദാക്കി
കരീബിയൻ രാജ്യങ്ങളിൽ ഏറ്റവും ദരിദ്രവും ജനസാന്ദ്രതയുള്ളതുമായ രാജ്യമാണ് ഹെയ്തി.പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ചു. സ്കൂളുകളും സർവകലാശാലകളും വൊക്കേഷണൽ സ്കൂളുകളും അടച്ചിട്ടു. വിമാന സർവീസുകൾ റദ്ദാക്കി. ജനസാന്ദ്രത കൂടിയ രാജ്യമായതിനാൽ ഇറ്റലിയിലും ഫ്രാൻസിലും ഏർപെടുത്തിയതു പോലെയുളള നിയന്ത്രണങ്ങൾ ഏർപെടുത്തുക പ്രയാസകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതേകിച്ച് മൂന്ന് ലക്ഷം പേർ താമസിക്കുന്ന തലസ്ഥാന നഗരമായ പോർട്ടോ പ്രിൻസിൽ. എന്നാലും രോഗ പ്രതിരോധ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടാണെന്ന് ജോവനൽ മൊയ്‌സ് പറഞ്ഞു. ആരോഗ്യ ഉൽപന്നങ്ങളുടെ കരിചന്ത തടയാനുളള എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.