പോര്‍ട്ട് ഓ പ്രിന്‍സ്: ഹെയ്‌തി പ്രസിഡന്‍റ് ജോവനല്‍ മോയ്‌സ് സ്വവസതിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. പ്രസിഡന്‍റിന്‍റെ സ്വകാര്യ വസതിയില്‍ അതിക്രമിച്ച് കയറിയ അഞ്ജാത സംഘം അദ്ദേഹത്തിന് നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് ഇടക്കാല പ്രധാനമന്ത്രി ക്ലോഡ് ജോസഫ് അറിയിച്ചു.
ചൊവ്വാഴ്‌ച രാത്രിയാണ് സംഭവം. ആക്രമണത്തിനിരയായ പ്രഥമവനിത മാര്‍ട്ടിനെ മോയ്‌സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മനുഷ്യത്വരഹിതവും നിഷ്‌ഠൂരവുമായ സംഭവമെന്ന് ഇടക്കാല പ്രധാനമന്ത്രി ക്ലോഡ് ജോസഫ് അപലപിച്ചു. രാജ്യത്തെ നിലവിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.