പോർട്ട്-ഓ-പ്രിൻസ്: ഹെയ്‌തിയില്‍ ഓഗസ്റ്റ്14നുണ്ടായ ഭൂകമ്പത്തിലെ മരണം 2,207 ആയി ഉയർന്നു. ഇനിയും 344 പേരെ കണ്ടെത്താനുണ്ടെന്നുമാണ് പുതിയ റിപ്പോർട്ടുകൾ. ഭൂകമ്പത്തെ തുടർന്ന് 12,268 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും 77,00ത്തോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 53,000ത്തോളം വീടുകൾ പൂർണമായും നശിപ്പിക്കപ്പെട്ടുവെന്നും രാജ്യത്തെ സിവിൽ പ്രൊട്ടക്ഷൻ ഏജൻസി റിപ്പോർട്ട് ചെയ്‌തു.
7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഹെയ്‌തിയിൽ റിപ്പോർട്ട് ചെയ്‌തത്. രാജ്യത്തിന്‍റെ തെക്കൻ മേഖലയായ സെയിന്‍റ് ലൂയിസ് ഡു സുഡ് എന്ന പ്രഭവ കേന്ദ്രത്തില്‍ നിന്ന് പത്ത് കിലോമീറ്റർ ആഴത്തിലും 12 കിലോമീറ്റർ ദൂരത്തിലുമാണ് ഭൂകമ്പം ബാധിച്ചത്. രാജ്യത്തെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലാണ് ഭൂകമ്പം ഏറ്റവുമധികം ബാധിച്ചത്.