ബ്രസീലിൽ സ്കൂളിലുണ്ടായ വെടിവെയ്പ്പിൽ എട്ട് മരണം. പത്തോളം പേർക്ക് പരിക്കേറ്റു. സാവോപോളോയ്ക്ക് സമീപമുള്ള സുസാനോ നഗരത്തിലെ റൗൽ ബ്രസീൽ സ്കൂളിലാണ് ആക്രമണം നടന്നത്. ഉച്ചയോടെ സ്കൂളിലെത്തിയ തോക്കുധാരികളായ രണ്ട് കൗമാരക്കാർ വിദ്യർഥികൾക്കും ജീവനക്കാർക്കും നേരെ വെടിയുതിർക്കുകയായിരുന്നു. അക്രമത്തിനു ശേഷം അക്രമികൾ വെടിയുതിർത്ത് ആത്മഹത്യ ചെയ്തു.
ബ്രസീലിൽ സ്കൂളിൽ വെടിവെയ്പ്പ്; എട്ട് മരണം
ആറ് വിദ്യാർഥികളും രണ്ട് ജീവനക്കാരുമാണ് സ്കൂളിലുണ്ടായ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്. കൂടാതെ ആക്രമണത്തിന് ശേഷം രണ്ട് അക്രമികളും വെടിയുതിർത്ത് ആത്മഹത്യ ചെയ്തു.
പ്രതീകാത്മകചിത്രം
ആറ് വിദ്യാർഥികളും രണ്ട് ജീവനക്കാരുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് സാവോപോള സർക്കാർ അറിയിച്ചു. 11 നും 18 നും ഇടയിലുളളവരാണ് ആക്രമണം നടത്തിയത്. സ്കൂളിൽ എത്തുന്നതിന് മുമ്പ് കാർ വർക്ക് ഷോപ്പിലെ ഒരു ജീവനക്കാരനെയും ഇവർ വെടിവെച്ചിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തെ തുടർന്ന് മൂന്ന് ദിവസം ദുഖാചരണം നടത്തുമെന്ന് സവോപോളോ ഗവർണർ ജാവോ ടോറിയ പറഞ്ഞു.