കേരളം

kerala

ETV Bharat / international

ഗൂഗിള്‍ ഡ്യൂവോയില്‍ വിപുലമായ വിഡീയോ കോള്‍ സംവിധാനം - ഗൂഗിൾ

ഒരേ സമയം വീഡിയോ കോളില്‍ പങ്കുചേരാവുന്നവരുട എണ്ണം 12ല്‍ നിന്ന് 32 ആയി ഉയര്‍ത്തി

The Duo Chat app google ഗൂഗിൾ ഗ്രൂപ്പ് വീഡിയോ കോള്‍
32 പേരുമായി കണ്ട് സംസാരിക്കാം. ഡ്യുവോയുടെ പുതിയ അപ്ഡേഷൾ

By

Published : Jun 17, 2020, 5:49 PM IST

വാഷിംഗ്ടൺ: ഗൂഗിൾ അതിന്‍റെ ജനപ്രിയ ഡ്യുവോ ചാറ്റ് ആപ്ലിക്കേഷനിൽ ഒരേസമയം ഗ്രൂപ്പ് വീഡിയോ കോള്‍ ചെയ്യാവുന്നവരുടെ എണ്ണം 32 ആയി ഉയര്‍ത്തി. നേരത്തെ 12 പേര്‍ക്ക് മാത്രമായിരുന്നു ഒരു ഗ്രൂപ്പ് കോളില്‍ അംഗങ്ങളാവാന്‍ കഴിഞ്ഞിരുന്നത്. കൊവിഡ് സാഹചര്യം പരിഗണിച്ചാണ് പുതിയ അപ്ഡേഷന്‍.

ഡ്യുവോ ആപ്പില്‍ ഉപഭോക്താക്കള്‍ ആവശ്യപ്പെട്ട ഫീച്ചര്‍, ഒരേ സമയം 32 പേരുമായി വീഡിയോ കോള്‍ ചെയ്യാവുന്ന സൗകര്യം ഗൂഗിള്‍ ക്രോമിന്‍റെ ഏറ്റവും പുതിയ വേര്‍ഷനില്‍ ഇന്ന് മുതല്‍ ലഭ്യമാകും. ഗൂഗിള്‍ സീനിയര്‍ ഡയറക്ടര്‍ സനാസ് അന്‍സാരി ട്വീറ്റ് ചെയ്തു. നിലവില്‍ ഒരേ സമയം 100 പേരുമായി വരെ വീഡിയോ കോള്‍ ചെയ്യാന്‍ സൗകര്യമുള്ള ‘സൂം’ ഗ്രൂപ്പ് വീഡിയോ കോള്‍ ആപ്ലിക്കേഷനില്‍ മുന്നില്‍ നില്‍ക്കുന്നത്. സ്കൈപ്പില്‍ ഒരേ സമയം 50 പേരുമായി കണ്ട് സംസാരിക്കാനാവും. ആപ്പിളിന്‍റെ ഫേസ് ടൈമും ഡ്യുവോയുിടെ പുതിയ അപ്ഡേഷനിലേപോലെ 32 പേരുമായി സംവദിക്കാനുള്ള സൗകര്യമാണ് നല്‍കുന്നത്.

ഡ്യുവോയുടെ പുതിയ അപ്ഡേഷനില്‍ വളരെ കുറഞ്ഞ ഡേറ്റയിലും ശക്തികുറഞ്ഞ നെറ്റ് വര്‍ക്കിലും ഏറ്റവും മികച്ച വീഡിയോ കോള്‍ അനുഭവം നല്‍കുന്നു. ഏറ്റവും പുതിയ വീഡിയോ കോഡക്ക് സാങ്കേതിക വിദ്യയാണ് ഡ്യുവോയ്ക്ക് കരുത്ത് പകരുനന്ത്. വീഡിയോ കോളിനൊപ്പം സ്ക്രീന്‍ഷോട്ട് എടുക്കാനുള്ള സൗകര്യവും ഡ്യുവോയുടെ അപ്പ്ഡേറ്റഡ് വേര്‍ഷനിലുണ്ട്. ഒപ്പം വീഡിയോകളും ഫോട്ടോകളും സേവ് ചെയ്യാനുള്ള സൗകര്യവും ഉല്‍പ്പെടുത്തിയിട്ടുണ്ട്. മുമ്പ് 24 മണിക്കൂര്‍ കഴിഞ്ഞാല്‍ ഇവയെല്ലാം ഡിലീറ്റ് ആകുമായിരുന്നു.

ഉപയോക്താക്കള്‍ക്ക് വീഡിയോ-ശബ്ദ സന്ദേശങ്ങള്‍ അയക്കാനുള്ള സൗകര്യവും പുതിയ ഡ്യുവോയിലുണ്ട്. ഓഗ്മെന്‍റഡ് റിയാലിറ്റി സാങ്കേതിക വിദ്യയുടെ സഹായമുപയോഗിച്ച് സന്ദേശങ്ങള്‍ അയക്കാനുള്ള സംവിധാനവും പുതിയ ഡ്യുവോ ആപ്ലിക്കേഷനില്‍ ലഭ്യാമണ്.

ABOUT THE AUTHOR

...view details