ഹൈദരാബാദ്: ആഗോള തലത്തില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്ന് കോടിയിലേക്ക് അടുക്കുന്നു. നിലവില്‍ രോഗബാധിതരുടെ എണ്ണം 2,89,46,628 ആയി. 20,813,150 പേര്‍ രോഗമുക്തരായപ്പോള്‍ 9,24,610 പേര്‍ കൊവിഡിനെ തുടര്‍ന്ന് മരിച്ചു.
ആഗോള തലത്തില്‍ കൊവിഡ് രോഗികള്‍ മൂന്ന് കോടിയിലേക്ക് - കൊവിഡ് 19 വാര്‍ത്ത
അതേസമയം കൊവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്‌ത വുഹാനില്‍ ജനജീവിതം സാധാരണ നിലയിലേക്ക്. വെള്ളിയാഴ്‌ച മാത്രം വുഹാനില്‍ നിന്നും നടത്തിയത് 500 ആഭ്യന്തര വിമാന സര്‍വീസുകള്‍.
അതേസമയം കൊവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്‌ത ചൈനയിലെ വുഹാനില്‍ ജനജീവിതം സാധാരണ നില കൈവരിക്കാന്‍ തുടങ്ങിയതായി അധികൃതര്‍ പറഞ്ഞു. വുഹാനിലേക്ക് ചൈന ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിച്ചു. വുഹാന്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്‌ച മാത്രം 500 ആഭ്യന്തര സര്‍വീസുകളാണ് നടത്തിയത്. 64,700 വിമാനയാത്രികരാണ് വുഹാനില്‍ നിന്നുള്ള സര്‍വീസുകളുടെ ഭാഗമായത്. 76 ദിവസത്തെ കര്‍ശന ലോക്ക്ഡൗണിന് ശേഷം കഴിഞ്ഞ ഏപ്രില്‍ മുതലാണ് വുഹാനില്‍ അണ്‍ലോക്ക് പ്രക്രിയ ആരംഭിച്ചത്.