കേരളം

kerala

ETV Bharat / international

ആഗോള സൈബർ സുരക്ഷ സൂചികയിൽ ഇന്ത്യയ്ക്ക് നേട്ടം ; രാജ്യം 10-ാം സ്ഥാനത്ത് - ആഗോള സൈബർ സുരക്ഷ വാർത്ത

37 സ്ഥാനങ്ങൾ ഉയർന്നാണ് ഇന്ത്യ 10-ാം സ്ഥാനത്തെത്തിയത്. 194 രാജ്യങ്ങളാണ് ആഗോള സൈബർ സുരക്ഷ സൂചികയിലുള്ളത്.

Global Cyber Security Index  Global Cyber Security  India in Cyber Security Index  ആഗോള സൈബർ സുരക്ഷ  ആഗോള സൈബർ സുരക്ഷ പട്ടിക  ആഗോള സൈബർ സുരക്ഷ വാർത്ത  ആഗോള സൈബർ സുരക്ഷയിൽ ഇന്ത്യ
ആഗോള സൈബർ സുരക്ഷ സൂചികയിൽ ഇന്ത്യക്ക് നേട്ടം; രാജ്യം 10-ാം സ്ഥാനത്ത്

By

Published : Jun 29, 2021, 10:19 PM IST

ന്യൂയോർക്ക് :2020ലെ ആഗോള സൈബർ സുരക്ഷ സൂചികയിൽ (ജിസിഐ) ഇന്ത്യ 37 സ്ഥാനങ്ങൾ ഉയർന്ന് പത്താം സ്ഥാനത്തെത്തിയതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. യുഎന്നിന്‍റെ പ്രത്യേക ഏജൻസിയായ ഇന്‍റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയനാണ് (ഐടിയു) സംയോജിത സൂചികയായ ജിസിഐ പ്രസിദ്ധീകരിച്ചത്.

സൈബർ സുരക്ഷയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായും അംഗങ്ങളായ 194 രാജ്യങ്ങളുടെ സൈബർ സുരക്ഷയോടുള്ള പ്രതിബദ്ധത അളക്കുന്നതിനായുമുള്ള സംവിധാനമാണിത്.

ഏറ്റവും പുതിയ റിപ്പോർട്ട് ഐടിയുവിന്‍റെ നാലാമത്തെ ജിസിഐ പതിപ്പാണ്. ആദ്യ പതിപ്പ് ആറ് വർഷം മുമ്പാണ് പുറത്തിറക്കിയത്. സൈബർ സുരക്ഷാരംഗത്ത് രാജ്യത്തിന്‍റെ വിജയവും പ്രതിബദ്ധതയും പ്രകടമാക്കുന്നതാണ് നിലവിൽ പുറത്തിറങ്ങിയ റിപ്പോർട്ട് എന്ന് ഇന്ത്യ അറ്റ് യുഎൻ ട്വിറ്ററിൽ കുറിച്ചു.

ആഗോള തലത്തിൽ സൈബർ സുരക്ഷയോടുള്ള രാജ്യങ്ങളുടെ പ്രതിബദ്ധതയാണ് ജിസിഐ കണക്കാക്കുന്നത്. സൈബർ സുരക്ഷയുടെ പ്രാധാന്യത്തെയും വ്യത്യസ്‌ത മാനങ്ങളെയും കുറിച്ച് അവബോധം സൃഷ്‌ടിക്കുകയാണ് ജിസിഐയുടെ ലക്ഷ്യം.

വ്യത്യസ്‌ത മാർഗരേഖകളുടെ അടിസ്ഥാനത്തിലുള്ള മാർക്ക്

നിരവധി വ്യവസായങ്ങളെയും വിവിധ മേഖലകളെയും ഉൾക്കൊള്ളുന്ന സൈബർ സുരക്ഷയ്ക്ക് വിശാലമായ ഒരു പ്രയോഗമേഖല ഉള്ളതിനാൽ, ഓരോ രാജ്യത്തിന്‍റെയും വികസനം അല്ലെങ്കിൽ സൈബർ സുരക്ഷയിലെ ഇടപഴകൽ അഞ്ച് വ്യത്യസ്‌ത മാർഗരേഖകൾ ഉപയോഗിച്ചാണ് വിലയിരുത്തപ്പെടുന്നത്.

Also Read:'കൊറോണ പുതിയതല്ല, പ്രായം 20,000 വയസിനും മുകളിലാണ്'

നിയമപരമായ നടപടികൾ, സാങ്കേതിക നടപടികൾ, ഓർഗനൈസേഷണൽ നടപടികൾ, ശേഷി വികസനം, സഹകരണം എന്നിവയാണ് ഈ മാർഗരേഖകൾ. ഇവ അഞ്ചും വിശകലനം ചെയ്‌ത ശേഷം ആകെയുള്ള മാർക്കിലേക്ക് എത്തുകയാണ് ജിസിഐ ചെയ്യുന്നത്.

ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കണം

രാജ്യങ്ങൾക്കിടയിലെ ഡിജിറ്റൽ ഡിവൈഡ് സൈബർ ഡൊമെയ്‌നിൽ അസന്തുലിതാവസ്ഥ സൃഷ്‌ടിക്കുന്നതായും കൊവിഡ് കാലഘട്ടത്തിൽ ഈ ഡിജിറ്റൽ അസമത്വം വ്യക്തമായതായും വിദേശകാര്യ സെക്രട്ടറി ഹർഷ് വി ശ്രിംഗ്‌ല സുരക്ഷാസമിതിയുടെ ഉന്നതതല ചർച്ചയിൽ പറഞ്ഞു. ഇത്തരത്തിലുള്ള അസമത്വം പരിഹരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പ്രതികരിച്ചു.

തീവ്രവാദം പ്രചരിപ്പിക്കുന്നതിനും വിദ്വേഷം ജനിപ്പിക്കുന്നതിനും ഭീകരര്‍ സൈബർ സ്‌പേസ് നൂതനമായി ഉപയോഗിക്കുന്നുണ്ടെന്നും ഇതിന്‍റെ പ്രത്യാഘാതങ്ങൾ തന്ത്രപരമായി നേരിടുന്നതിനായി ജിസിഐയിൽ അംഗങ്ങളായ മറ്റ് രാജ്യങ്ങളുടെ സഹകരണം അത്യാവശ്യമാണെന്നും ശ്രിംഗ്‌ല കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details