ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 7,07,45,886 കടന്നു. ലോകത്ത് ഇതുവരെ 4,91,72,205 പേര്‍ രോഗമുക്തരാവുകയും 15,88,911 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്‌തു. അമേരിക്കയിലാണ് ഏറ്റവുമധികം കൊവിഡ് ബാധിതരുള്ളത്. 1,60,39,393 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 2,99,692 പേരാണ് അമേരിക്കയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 7,07,45,886 കടന്നു - കൊവിഡ് ബാധിതര്‍
ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത് അമേരിക്കയില്‍
ന്യൂ ഹാംഷെയർ ഹൗസ് സ്‌പീക്കർ ഡിക്ക് ഹിഞ്ച് കൊവിഡ് ബാധിച്ച് അന്തരിച്ചു. ഒരാഴ്ച മുമ്പാണ് അദ്ദേഹം റിപ്പബ്ലിക്കൻ നേതൃത്വത്തിലുള്ള നിയമസഭയില്‍ അധികാരമേറ്റത്. അതേസമയം ഓസ്‌ട്രേലിയയില്‍ ഫൈറസര്‍ വാക്‌സിന് തിരക്കിട്ട് അനുമതി നല്‍കില്ലെന്നും ജനങ്ങള്‍ക്ക് പൂര്‍ണ ആത്മവിശ്വാസം വന്നാല്‍ മാത്രം വാക്‌സിന് അനുമതി നല്‍കുമെന്നും പ്രധാന മന്ത്രി സ്റ്റോട്ട് മൊറിസണ്‍ പറഞ്ഞു. തെക്കുകിഴക്കൻ ഇംഗ്ലണ്ടില്‍ എല്ലാ സെക്കൻഡറി സ്കൂൾ വിദ്യാര്‍ഥികളിലും കൊവിഡ് വാക്‌സിന്‍ പരീക്ഷിക്കാന്‍ യുകെ പദ്ധതിയിടുന്നുണ്ടെന്നും അധികൃതര്‍ അറയിച്ചു.