കേരളം

kerala

ETV Bharat / international

ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 59 ദശലക്ഷം പിന്നിട്ടു

ജോൺ ഹോപ്‌കിൻസ് സർവകലാശാലയുടെ കണക്കുകൾ പ്രകാരം ആകെ രോഗ ബാധിതരുടെ എണ്ണം 59,124,016 ആയി. ആകെ മരണസംഖ്യ 13,95,519 ആയി. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്‌തത് അമേരിക്കയിലാണ്.

Global COVID-19 caseload tops 59 million  Global COVID update  ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം  ജോൺ ഹോപ്‌കിൻസ് സർവകലാശാല  അമേരിക്ക
59 ദശലക്ഷം പിന്നിട്ട് ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം

By

Published : Nov 24, 2020, 11:06 AM IST

വാഷിങ്ടൺ: 59 ദശലക്ഷം പിന്നിട്ട് ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം. ജോൺ ഹോപ്‌കിൻസ് സർവകലാശാലയുടെ കണക്കുകൾ പ്രകാരം ആകെ രോഗ ബാധിതരുടെ എണ്ണം 59,124,016 ആണ് . ആകെ മരണസംഖ്യ 13,95,519 ആയി. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്‌തത് അമേരിക്കയിലാണ്. ഇതുവരെ 37,848,542 പേർ രോഗമുക്തി നേടി.

ഇന്ത്യയിൽ ഇതുവരെ ആകെ 85,62,641 പേർ രോഗമുക്തി നേടി. ഇന്ത്യയിൽ ആകെ രോഗബാധിതരിടെ എണ്ണം 91,77,841 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്‌തത് 37,975 കൊവിഡ് രോഗികൾ. 480 കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. നിലവിൽ 4,38,667 രോഗികളാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്.

ABOUT THE AUTHOR

...view details