ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. അഞ്ചര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം എട്ട് കോടി ഇരുപത്തി മൂന്ന് ലക്ഷം പിന്നിട്ടു. 17,98,097 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി എൺപത്തിനാല് ലക്ഷം കടന്നു.
കൊവിഡ് ആശങ്കയില്‍ ലോകം; എട്ടരകോടിയിലേക്ക് അടുത്ത് ആകെ രോഗികളുടെ എണ്ണം - എട്ടരകോടിയിലേക്ക് അടുത്ത് ആകെ രോഗികളുടെ എണ്ണം
ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം എട്ട് കോടി ഇരുപത്തി മൂന്ന് ലക്ഷം പിന്നിട്ടു

കൊവിഡ് ആശങ്കയില്‍ ലോകം; എട്ടരകോടിയിലേക്ക് അടുത്ത് ആകെ രോഗികളുടെ എണ്ണം
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. യുഎസിൽ ഒന്നരലക്ഷത്തിലേറെ പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വേൾഡോമീറ്ററിന്‍റെ കണക്കുപ്രകാരം ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി തൊണ്ണൂറ്റിയൊമ്പത് ലക്ഷം കടന്നു. 3,46,579 പേർ മരണമടഞ്ഞു. 1.18 കോടി പേർ സുഖം പ്രാപിച്ചു. അതേസമയം പുതിയ കൊവിഡ് വൈറസ് അമേരിക്കയിലും സ്ഥിരീകരിച്ചു.