ആഗോളതലത്തിൽ 3,30,58,750 പേരെ കൊവിഡ് ബാധിക്കുകയും 9,98,747 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ആഗോളതലത്തിൽ ഇതുവരെ 2,44,11,772 പേരാണ് കൊവിഡ് ഭേദമായി ആശുപത്രി വിട്ടത്. 72,87,593 ൽ കൂടുതൽ കൊവിഡ് കേസുകളും 2,09,177 മരണങ്ങളുമാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫീസുകളും തുറന്ന സാഹചര്യത്തിൽ വലിയതോതിലുള്ള വർധനയാണ് കൊവിഡ് കേസുകളുടെ കാര്യത്തിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
ആഗോളതലത്തിലെ കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് കോടി 30 ലക്ഷം കവിഞ്ഞു - കൊവിഡ് കേസുകൾ
72,87,593 ൽ കൂടുതൽ കൊവിഡ് കേസുകളും 2,09,177 മരണങ്ങളുമാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്
3,30,58,750 ആയി ആഗോളതലത്തിലെ കൊവിഡ് കേസുകളുടെ എണ്ണം
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയില്‍ 88,600 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 59,92,533 കൊവിഡ് കേസുകളാണ് രാജ്യത്ത് ഉള്ളത്. ഇതിൽ 9,56,402 സജീവ കേസുകളും 49,41,628 കൊവിഡ് മുക്തിയും ഉൾപ്പെടുന്നു.