ഹൈദരാബാദ്:കൊവിഡ് ലോകമെമ്പാടുമുള്ള 77,31,673 പേരെ ബാധിക്കുകയും 4,28,210 പേർ മരിക്കുകയും ചെയ്തു. ഇതുവരെ 39,25,273 ൽ അധികം ആളുകൾ രോഗ മുക്തി നേടി.
ആഗോളതലത്തിൽ കൊവിഡ് ബാധിതർ 77 ലക്ഷം കടന്നു - ആഗോളതലത്തിൽ കൊവിഡ്
നിയന്ത്രണങ്ങളിൽ ഇളവുകൾ ഏർപ്പെടുത്തിയതിനെ തുടർന്ന് ടെക്സസിലെ കൊവിഡ് കേസുകളുടെ എണ്ണം തുടർച്ചയായി മൂന്നാം ദിവസവും ഉയർന്നു.
കൊവിഡ്
നിയന്ത്രണങ്ങളിൽ ഇളവുകൾ ഏർപ്പെടുത്തിയതിനെ തുടർന്ന് ടെക്സസിലെ കൊവിഡ് കേസുകളുടെ എണ്ണം തുടർച്ചയായി മൂന്നാം ദിവസവും ഉയർന്നു. ആശുപത്രികളിൽ 2,166 കൊവിഡ് രോഗികളാണുള്ളത്. വെള്ളിയാഴ്ച 19 കൊവിഡ് മരണങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്തതോടെ ടെക്സസിലെ മൊത്തം മരണസംഖ്യ 1,939 ആയി. 2,100 പുതിയ കൊവിഡ് കേസുകളും ഇവിടെ സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. ടെക്സസിലെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 83,680 ആണ്.