ഹൈദരാബാദ്: കൊവിഡ് 19 ആഗോളതലത്തില്‍ ഇരുപത് ലക്ഷത്തിലധികം പേരെ ബാധിക്കുകയും 1,26,708 പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്‌തു. ഇതില്‍ 4,78,932 പേര്‍ രോഗമുക്തി നേടി. ചൈനയില്‍ വീണ്ടും 46 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 36 പേരും വിദേശത്ത് നിന്ന് വന്നവരാണ്. ജപ്പാനില്‍ 457 പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ ജപ്പാനില്‍ രോഗബാധിതരുടെ എണ്ണം 8,100 ആയി.
ലോകത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു
ചൈനയില്‍ വീണ്ടും 46 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
അതേസമയം ദക്ഷിണ കൊറിയയില്‍ രോഗവ്യാപനത്തിന്‍റെ തോത് കുറഞ്ഞതായാണ് വിലയിരുത്തല്‍. തുടര്‍ച്ചയായ 14-ാം ദിവസമാണ് നൂറില്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചെവ്വാഴ്‌ച 27 പോസിറ്റീവ് കേസുകളാണ് ദക്ഷിണ കൊറിയയില്‍ റിപ്പോര്‍ട്ട് ചെയ്‌തു. സര്‍ക്കാര്‍-സ്വകാര്യ കമ്പനികള്‍ പങ്കാളികളായി കൊവിഡ് ഹോട്ട് സ്‌പോര്‍ട്ടുകളിലേക്ക് 60,000 വെന്‍റിറ്റിലേറ്ററുകള്‍ എത്തിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. പ്രായമായവരേയും രോഗപ്രതിരോധ ശേഷി കുറഞ്ഞവരേയുമാണ് കൊവിഡ് 19 അധികമായും ബാധിക്കുക. ലോകത്തിന്‍റെ മിക്കയിടങ്ങളിലും ലോക്‌ഡൗണ്‍ തുടരുകയാണ്.