കേരളം

kerala

ETV Bharat / international

കൊവിഡ് 19; ഇന്നലെ കൂടുതല്‍ മരണം സ്‌പെയിനില്‍, കൂടുതല്‍ രോഗികള്‍ അമേരിക്കയില്‍ - കൊവിഡ് വാര്‍ത്തകള്‍

ആഗോളതലത്തില്‍ മരണസംഖ്യ 24,073 ആയി. ഇതില്‍ 2791 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത് ഇന്നലെയാണ്.

Coronavirus  COVID-19 tracker  US coronavirus cases  China government  കൊവിഡ് ലോക വാര്‍ത്തകള്‍  കൊറോണ ലോക വാര്‍ത്തകള്‍  കൊറോണ വാര്‍ത്തകള്‍  കൊവിഡ് വാര്‍ത്തകള്‍  ഇറ്റലി കൊവിഡ് വാര്‍ത്തകള്‍
മാറിമറിഞ്ഞ് കൊവിഡ് കണക്കുകള്‍; ഇന്നലെ കൂടുതല്‍ മരണം സ്‌പെയിനില്‍, കൂടുതല്‍ രോഗികള്‍ അമേരിക്കയില്‍

By

Published : Mar 27, 2020, 10:07 AM IST

വാഷിങ്ടണ്‍: ലോകാരോഗ്യ സംഘടന പ്രകടിപിച്ച സംശയം തെറ്റിയില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള രാജ്യമായി അമേരിക്ക മാറി. ഇന്നലെ മാത്രം 17,166 പേര്‍ക്ക് രോഗം പിടിപെട്ടതോടെ രാജ്യത്തെ ആകെ വൈറസ്‌ ബാധിതരുടെ എണ്ണം 85,377 ആയി. ആഗോളതലത്തില്‍ മരണസംഖ്യ കുത്തനെ ഉയരുകയാണ്. 24,073 പേരാണ് ഇതുവരെ കൊവിഡ് ബാധയില്‍ മരിച്ചിരിക്കുന്നത്. ഇതില്‍ 2791 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത് ഇന്നലെയാണ്. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. ആകെ വൈറസ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. ആകെ രോഗം സ്ഥിരീകരിച്ച 531,804 പേരില്‍ 123,942 പേര്‍ക്ക് രോഗം വിട്ടുമാറിയിട്ടുണ്ട്. നിലവില്‍ 383,789 പേര്‍ക്കാണ് വൈറസ്‌ ബാധയുള്ളത് ഇതില്‍ ഇരുപതിനായിരത്തോളം പേരുടെ നില അതീവ ഗുരുതരമാണ്.

ലോകാരോഗ്യ സംഘടനയുടെ പ്രസ്‌താവന വന്ന് നാലാം ദിവസമാണ് അമേരിക്കയില്‍ രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നത്. അതേസമയം ഇന്നലെ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്‌തത് സ്‌പെയിനിലാണ്. 718 പേരാണ് ഇന്നലെ രാജ്യത്ത് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 4635ലെത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇറ്റലിയിലായിരുന്നു ദിനംപ്രതിയുള്ള മരണസംഖ്യ കൂടുതല്‍. ഇന്നലെ റിപ്പോര്‍ട്ട് ചെയ്‌ത 712 മരണങ്ങള്‍ അടക്കം ഇറ്റലിയില്‍ മരണം 8,215 ആയി. ഫ്രാന്‍സില്‍ ഇന്നലെ 365 പേര്‍ മരിച്ചതോടെ രാജ്യത്തെ ആകെ മരണസംഖ്യ 1696 ആയി. ഇറാനില്‍ മരണം 2234 ആയി. ഇതില്‍ 157 പേര്‍ മരിച്ചത് ഇന്നലെയാണ്. 115 പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തതോടെ ബ്രിട്ടണില്‍ മരണനിരക്ക് അഞ്ഞൂറ് കടന്നു 578 പേര്‍ക്കാണ് രാജ്യത്ത് ജീവന്‍ നഷ്‌ടമായത്. അതേസമയം ചൈനയില്‍ ഇന്ന് അഞ്ച് മരണങ്ങള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളു. കസഖിസ്ഥാന്‍, വെനസ്വേല, അര്‍മേനിയ എന്നീ രാജ്യങ്ങളിലും ഇന്നലെ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.

ABOUT THE AUTHOR

...view details