ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് മരണസംഖ്യ 2.5 മില്യൺ കടന്നതായി റിപ്പോർട്ട്. ഹോപ്കിൻസ് സർവകലാശാലയിലെ സെന്‍റർ ഫോർ സിസ്റ്റംസ് സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗമാണ് ഇത് സംബന്ധിച്ച വിവരം നൽകിയത് . വ്യാഴാഴ്‌ച്ചയോടെ ആഗോളതലത്തിൽ മരണസംഖ്യ 2,501,626 ആയി ഉയരുകയായിരുന്നു. കൊവിഡ് വ്യാപനത്തിലും മരണസംഖ്യയിലും മുന്നിട്ട് നിൽക്കുന്ന രാജ്യം അമേരിക്കയാണ്. യുഎസിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 28,348,259 ഉം മരണസംഖ്യ 506,500 ഉം ആണ്.
ആഗോളതലത്തിൽ കൊവിഡ് മരണസംഖ്യ 2.5 മില്യൺ കടന്നു
ആഗോളതലത്തിൽ കൊവിഡ് കേസുകളുടെ 25 ശതമാനത്തിലധികവും മരണസംഖ്യയുടെ 20 ശതമാനവും യുഎസിലാണ് റിപ്പോർട്ട് ചെയ്യുന്നത്
ആഗോളതലത്തിൽ കൊവിഡ് മരണസംഖ്യ 2.5 മില്യൺ കടന്നു
ആഗോളതലത്തിൽ കൊവിഡ് കേസുകളുടെ 25 ശതമാനത്തിലധികവും മരണസംഖ്യയുടെ 20 ശതമാനവും യുഎസിലാണ് റിപ്പോർട്ട് ചെയ്യുന്നത്. മരണസംഖ്യയിൽ രണ്ടാമത് നിൽക്കുന്ന രാജ്യം ബ്രസീലാണ്. 249,957 ആണ് ബ്രസീലിലെ മരണസംഖ്യ. ഇന്ത്യയെ പിന്തള്ളി മെക്‌സിക്കോ മരണസംഖ്യയിൽ മൂന്നാമതായി .മെക്‌സിക്കോയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 182,815 ആണ്. 80,000 ത്തിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ ഇന്ത്യ, ബ്രിട്ടൻ, ഇറ്റലി, ഫ്രാൻസ്, റഷ്യ എന്നിവയും ഉൾപ്പെടുന്നുണ്ട്.