കേരളം

kerala

173.1 മില്യൺ പിന്നിട്ട് ആഗോള കൊവിഡ് ബാധിതർ

By

Published : Jun 7, 2021, 9:52 AM IST

അമേരിക്കയിലാണ് കൂടുതൽ കൊവിഡ് കേസുകളും കൊവിഡ് മരണവും റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.

Global Covid-19 caseload tops 173.1mn  Global Covid-19 caseload  Global Covid cases  World COvid report World Covid cases  Prople infected with covid across the world  Covid across the world  US position in Covid cases  കൊവിഡ് ബാധിതർ  ആഗോള കൊവിഡ് ബാധിതർ  173.1 മില്യൺ പിന്നിട്ട് ആഗോള കൊവിഡ് ബാധിതർ  ആഗോള കൊവിഡ് ബാധിതർ  ജോൺസ് ഹോപ്‌കിൻസ് സർവകലാശാല  ആഗോള കൊവിഡ് കണക്ക്
173.1 മില്യൺ പിന്നിട്ട് ആഗോള കൊവിഡ് ബാധിതർ

വാഷിങ്ടൺ: ആഗോള കൊവിഡ് ബാധിതരുടെ എണ്ണം 173.1 മില്യൺ കടന്നു. കൊവിഡ് മരണ സംഖ്യ 3.72 മില്യൺ കടന്നു. ഇതുവരെ ആഗോള തലത്തിൽ 173,197,944 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും 3,726,107 പേർ രോഗം ബാധിച്ച് മരിച്ചെന്നും ജോൺസ് ഹോപ്‌കിൻസ് സർവകലാശാല അറിയിച്ചു. അമേരിക്കയിലാണ് കൂടുതൽ കൊവിഡ് കേസുകളും കൊവിഡ് മരണവും റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.

അമേരിക്കയിൽ ഇതുവരെ 33,362,471 പേരാണ് കൊവിഡ് ബാധിതരായത്. സെന്‍റർ ഫോർ സിസ്റ്റംസ് സയൻസ് ആന്‍റ് എഞ്ചിനീയറിങ്ങിന്‍റെ കണക്ക് പ്രകാരം അമേരിക്കയിൽ 597,627 പേർ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് കേസുകളിൽ രണ്ടാമത് നിൽക്കുന്ന ഇന്ത്യയിൽ ഇതുവരെ 28,809,339 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രസീൽ, ഫ്രാൻസ്, തുർക്കി, റഷ്യ, യുകെ, ഇറ്റലി, അർജന്‍റീന, ജർമനി, സ്‌പെയിൻ, കൊളംബോ എന്നീ രാജ്യങ്ങളിൽ മൂന്ന് മില്യണിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് മരണ നിരക്കിൽ രണ്ടാം സ്ഥാനത്ത് ബ്രസീലാണ്. ഇവിടെ 473,404 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ALSO READ:ഭാരത് ബയോടെക്ക് കൊവാക്‌സിൻ: കുട്ടികളിലെ വാക്‌സിൻ പരീക്ഷണം ആരംഭിച്ചു

ABOUT THE AUTHOR

...view details