ലോകത്ത് 3.29 കോടിയിലധികം കൊവിഡ് രോഗികൾ - കൊവിഡ് വ്യാപനം
ലോകത്ത് 2,27,71,206 പേർ ഇതുവരെ രോഗമുക്തരായി
വാഷിങ്ടൺ: ആഗോളതലത്തിൽ കൊവിഡ് വ്യാപനം വർധിക്കുന്നു. യുഎസിലെ ജോൺസ് ഹോകിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കണക്ക് പ്രകാരം ലോകത്താകെ 3,29,25,668 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 9,95,414 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ലോകത്ത് 2,27,71,206 പേർ ഇതുവരെ രോഗമുക്തരായി.
അമേരിക്കയാണ് ഏറ്റവും കൂടുതൽ രോഗബാധിതരും മരണങ്ങളും റിപ്പോർട്ട് ചെയ്ത രാജ്യം. 7,093,285 രോഗബാധിതരാണ് അമേരിക്കയിലുള്ളത്. 204,606 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,000 ത്തിൽ അധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് വ്യാപനത്തിൽ ആഗോളതലത്തിൽ രണ്ടാമത് നിൽക്കുന്ന രാജ്യം ഇന്ത്യയാണ്. ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 59 ലക്ഷം കടന്നു. 49,41,628 പേർ രാജ്യത്ത് ഇതുവരെ രോഗമുക്തരായി. 9,56,402 പേരാണ് ഇനി ചികിത്സയിലുള്ളത്.