വാഷിങ്‌ടൺ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ തിരിച്ചെത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. 'കിം തിരിച്ചെത്തിയതിൽ സന്തോഷം', ട്രംപ് ട്വിറ്ററിൽ കുറിച്ചു. കിം ജോങ് ഉൻ കഴിഞ്ഞ ദിവസം പങ്കെടുത്ത പൊതുപരിപാടിയുടെ ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു.
കിം മടങ്ങി എത്തിയതിൽ സന്തോഷം പങ്കുവെച്ച് ഡൊണാൾഡ് ട്രംപ് - Donald Trump
കാത്തിരിപ്പിന് വിരാമമിട്ട് കിം ജോങ് ഉൻ മടങ്ങി എത്തിയതിൽ സന്തോഷമുണ്ടെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ട്വിറ്ററിൽ കുറിച്ചു
കിം മടങ്ങി എത്തിയതിൽ സന്തോഷം; ട്രംപ്
കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കിമ്മിന്‍റെ ആരോഗ്യസ്ഥിതിയെ കുറിച്ച് പരക്കുന്ന അഭ്യൂഹങ്ങൾക്കിടെയാണ് പൊതുവേദിയിലെ അദ്ദേഹത്തിന്‍റെ പ്രത്യക്ഷപ്പെടൽ. ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിന് സമീപം സൻചോണിലെ ഒരു വളം ഫാക്ടറിയുടെ ഉദ്ഘാടന ചടങ്ങിലാണ് വെള്ളിയാഴ്ച കിം ജോങ് ഉൻ പങ്കെടുത്തത്. കൊറിയൻ കേന്ദ്ര വാർത്താ ഏജൻസിയാണ് (കെസിഎൻഎ) ഇക്കാര്യം പുറത്ത് വിട്ടത്.