കാലിഫോർണിയ: നടനും കാലിഫോർണിയ മുൻ ഗവർണറുമായിരുന്ന അർനോൾഡ് ഷ്വാര്‍സ്നഗറിന് നേരെ ആക്രമണം. ദക്ഷിണാഫ്രിക്കയില്‍ ഒരു പൊതുപരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. ക്ലാസിക് ആഫ്രിക്ക സ്‌പോര്‍ട്ടിങ് പരിപാടിക്കിടെ ആരാധകരുമായി സംവദിക്കുമ്പോഴാണ് അര്‍നോള്‍ഡിന് നേരെ ആക്രമണമുണ്ടായത്. ആരാധകരുമായി സ്നാപ് ചാറ്റ് വീഡിയോ പകർത്തുന്നതിനിടെ പിന്നിലൂടെ വന്ന യുവാവ് ചാടി ചവിട്ടുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിൽ അർനോൾഡ് മുന്നോട്ടായുകയും യുവാവ് നിലത്ത് വീഴുകയും ചെയ്തു. ഉടൻ തന്നെ സുരക്ഷാജീവനക്കാർ യുവാവിനെ പിടികൂടി. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
സ്നാപ് ചാറ്റ് വീഡിയോ പകർത്തുന്നതിനിടെ അർനോൾഡ് ഷ്വാർസ്നഗറിന് നേരെ ആക്രമണം - snape chat
ആരാധകരുമായി സ്നാപ് ചാറ്റ് വീഡിയോ പകർത്തുന്നതിനിടെ പിന്നിലൂടെ വന്ന യുവാവ് ഷ്വാര്‍സ്നഗറെ ചാടി ചവിട്ടുകയായിരുന്നു.
അർനോൾഡ് ഷ്വാര്‍സ്നഗറിന് നേരെ ആക്രമണം
എന്നാല്‍ പേടിക്കാനൊന്നുമില്ലെന്നും തനിക്ക് പരിക്കേറ്റിട്ടില്ലെന്നും അര്‍നോള്‍ഡ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചു. താന്‍ ആദ്യം വിചാരിച്ചത് ആളുകളുടെ തിരക്കിനിടയില്‍ സംഭവിച്ചതാണെന്നും എന്നാല്‍ വീഡിയോ കണ്ടപ്പോഴാണ് സംഭവം മനസിലായതെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ മുഖം ഇടിച്ച് പരത്തുമെന്ന അർനോൾഡ് ഷ്വാര്‍സ്നെഗറിന്‍റെ വെല്ലുവിളി ഏറെ വിവാദമായിരുന്നു.