വാഷിങ്ടണ്‍:അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്റ് നടപടികളെ നേരിടുന്നതിനായി പുതിയ അഭിഭാഷക സംഘത്തെ നിയോഗിച്ചു. ട്രംപിന്റെ അഭിഭാഷകന് റൂബി ഗിലാനിയാണ് അഭിഭാഷക സംഘത്തെ നിയോഗിച്ചത്.
ആരോപണത്തില്‍ നിലവില്‍ ഇംപീച്ച്മെന്റ് നടപടി നേരിടുകയാണ് ഡോണാള്‍ഡ് ട്രംപ്. സംഭവത്തില്‍ ട്രംപിന്റെ അഭിഭാഷകനായ ഗിയുലിയാനിക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരിന്നു ഇതിന് തടയിടാന്‍ കൂടിയാണ് ഗിയുലിയാനിയുടെ പുതിയ നീക്കം. യുക്രൈനിനോട് ഇത്തരത്തില്‍ ഒരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും, വിവാദങ്ങള്‍ക്ക് പിന്നില്‍ റഷ്യയാണെന്നുമാണ് ട്രംപിന്റെയും ഗിയുലിയാനിയുടെയും വാദം. ഭാഗികമായി വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് മുഴുവന്‍ തെളിവുകളും പുറത്തുവരുമ്പോള്‍ ട്രംപിനെതിരായ എല്ലാ ആരോപണങ്ങളും ഇല്ലാതാകുമെന്നും ഗിയുലിയാനി പറഞ്ഞു.