വാഷിങ്‌ടൺ: ജോർജിയയിൽ ജോ ബൈഡൻ വിജയിച്ചതായി ഔദ്യോഗിക പ്രഖ്യാപനം. ജോർജിയ സ്റ്റേറ്റ് സെക്രട്ടറി ബ്രാഡ് റാഫെൻസ്‌പെർഗറാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ജോർജിയയിൽ നടത്തിയ രണ്ടാം ഓഡിറ്റ് പൂർത്തിയായതോടെയാണ് സ്ഥിരീകരണം. അന്തിമ ഫലമനുസരിച്ച് 12,284 വോട്ടുകളുടെ വ്യത്യാസത്തിൽ ബൈഡൻ ട്രംപിനെ പരാജയപ്പെടുത്തി.
ജോർജിയയിൽ ജോ ബൈഡന്‍ വിജയിച്ചതായി ഔദ്യോഗിക പ്രഖ്യാപനം - ബ്രാഡ് റാഫെൻസ്‌പെർഗർ
അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ജോർജിയയിൽ നടത്തിയ രണ്ടാം ഓഡിറ്റ് പൂർത്തിയായതോടെയാണ് സ്ഥിരീകരണം
ജോർജിയയിൽ ജോ ബൈഡൻ തന്നെ വിജയിയെന്ന് ജോർജിയ സ്റ്റേറ്റ് സെക്രട്ടറി
തെരഞ്ഞെടുപ്പിൽ തട്ടിപ്പുകളോ ക്രമക്കേടുകളോ ഉണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ട്രംപിനെതിരായ അറ്റ്ലാന്‍റയിലെ കറുത്ത വർഗക്കാരുടെ കലാപമാണ് ബൈഡന്‍റെ വിജയമുറപ്പിച്ചത്. ട്രംപിന് അനുകൂലമായി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടത്തിയെന്ന് റാഫെൻസ്‌പെർഗ് ആരോപിച്ചിരുന്നു. സ്റ്റേറ്റ് സെക്രട്ടറി എന്ന നിലയിൽ ഫലങ്ങൾ ശരിയാണെന്ന് വിശ്വസിക്കുന്നുവെന്നും ഇത് ജനങ്ങളുടെ വിധിയെ പ്രതിഫലിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.