ജോര്‍ജ് ഫ്ലോയിഡിന്‍റെ സഹോദരന്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ - Philonese Floyd
വംശീയതക്കെതിരെയും നിരായുധരായ കറുത്ത വര്‍ഗക്കാര്‍ക്കെതിരെയുള്ള പൊലീസ് അതിക്രമത്തിനുമെതിരെ അന്താരാഷ്‌ട്ര പരിശോധന നടത്തണമെന്നാണ് സഹോദരന്‍ ഫിലോനിസ് ഫ്ലോയിഡ് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിനോട് ആവശ്യപ്പെട്ടത്. വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹത്തിന്‍റെ അഭ്യര്‍ഥന.
![ജോര്‍ജ് ഫ്ലോയിഡിന്‍റെ സഹോദരന്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ George Floyd's brother George Floyd Floyd's brother UN council Philonese Floyd യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ മുമ്പാകെ അഭ്യര്‍ഥനയുമായി ജോര്‍ജ് ഫ്ലോയിഡിന്‍റെ സഹോദരന്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7660422-1060-7660422-1592411269786.jpg)
ജനീവ: യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന് മുന്നില്‍ അഭ്യര്‍ഥനയുമായി ജോര്‍ജ് ഫ്ലോയിഡിന്‍റെ സഹോദരന്‍ ഫിലോനിസ് ഫ്ലോയിഡ്. വംശീയതക്കെതിരെയും നിരായുധരായ കറുത്ത വര്‍ഗക്കാര്‍ക്കെതിരെയുള്ള പൊലീസ് അതിക്രമത്തിനുമെതിരെ അന്താരാഷ്‌ട്ര പരിശോധന നടത്തണമെന്ന് അദ്ദേഹം സുരക്ഷാ കൗണ്‍സിലിനോട് അഭ്യര്‍ഥിച്ചു. വീഡിയോയിലൂടെയാണ് അദ്ദേഹം സന്ദേശമയച്ചത്. സംഭവത്തില്‍ വിശദാന്വേഷണത്തിനായി ആഫ്രിക്കന്‍ ഗ്രൂപ്പിന്‍റെ അന്വേഷണ കമ്മീഷന്‍ ആവശ്യത്തിനിടെയാണ് സഹോദരന്‍റെ അഭ്യര്‍ഥന. ജോര്‍ജ് ഫ്ലോയിഡിന് നീതി കിട്ടാന്‍ സഹായിക്കണമെന്ന് യുഎന്‍ സുരക്ഷാ കൗണ്‍സിലിനോട് അദ്ദേഹത്തിന്‍റെ സഹോദരന്‍ അഭ്യര്‍ഥിച്ചു. സഹോദരനെയും എന്നെയും അമേരിക്കയിലെ കറുത്ത വര്‍ഗക്കാരായ എല്ലാവരെയും സഹായിക്കണമെന്നും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറയുന്നു.