വാഷിംങ്ടൺ: ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ 27 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ആക്രമണം, കൊള്ള, പൊതു മുതൽ നശീകരണം തുടങ്ങിയ വിവിധ വകുപ്പുകളിലാണ് ഇവരെ അറസ്റ്റ് ചെയ്‌തതെന്ന് പൊലീസ് വകുപ്പ് മേധാവി കാർമെൻ ബെസ്റ്റ് പറഞ്ഞു. ആളുകളുടെ ജീവൻ രക്ഷിക്കുക, പൊതു മുതൽ നശീകരണം തടയുക എന്നിവക്കാണ് മുൻഗണന നൽകുന്നതെന്നും നിലവിൽ നിരവധി ഉദ്യോഗസ്ഥർക്കും സാധാരണ പൗരന്മാർക്കും പരിക്കേറ്റിട്ടുണ്ടെന്നും കാർമെൻ പറഞ്ഞു.
അമേരിക്കയില്‍ പ്രതിഷേധം; 27 പേർ അറസ്റ്റില്‍ - മിനിയാപൊളിസി
ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തെ തുടർന്ന് മിനിയാപൊളിസിൽ നടന്ന പ്രതിഷേധത്തില്‍ മിനസോട്ട പൊലീസ് നിരവധി പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
![അമേരിക്കയില്‍ പ്രതിഷേധം; 27 പേർ അറസ്റ്റില്‍ Washington Minneapolis George Floyd protests George Floyd US city of Seattle 27 people arrested ജോർജ് ഫ്ലോയിഡ് കൊലപാതകം ജോർജ് ഫ്ലോയിഡ്' അമേരിക്കൻ കൊലപാതകം പ്രതിഷേധിച്ച 27 പേരെ അറസ്റ്റ് ചെയ്‌ത് പൊലീസ് അമേരിക്കയിവെ റേസിസം റേസിസം മിനസോട്ട മിനിയാപൊളിസി വാഷിംങ്ടൺ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7421379-228-7421379-1590928211586.jpg)
ജോർജ് ഫ്ലോയിഡ് കൊലപാതകം; പ്രതിഷേധിച്ച 27 പേരെ അറസ്റ്റ് ചെയ്‌ത് പൊലീസ്
കൊലപാതകത്തെ തുടർന്ന് 30ഓളം യുഎസ് നഗരങ്ങളിൽ പ്രതിഷേധം ശക്തമാകുകയാണ്. മിനസോട്ടയിൽ പ്രതിഷേധിച്ച നിരവധി പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കിയത്. യുഎസിൽ 16 സ്റ്റേറ്റുകളിലായി 25 നഗരങ്ങളിലാണ് ഇതുവരെ കർഫ്യൂ പ്രഖ്യാപിച്ചത്.