കേരളം

kerala

ETV Bharat / international

ജോർജ് ഫ്ലോയ്ഡ് കൊലപാതകം; പ്രതിയുടെ ജാമ്യത്തുക 1.25 മില്യൺ ഡോളർ - ജോർജ് ഫ്ലോയ്ഡ് കൊലപാതകം

രണ്ടാം ഡിഗ്രി കൊലപാതകം, നരഹത്യ എന്നീ കുറ്റങ്ങളാണ് ഡെറക് ചൗവിനെതിരെ ചുമത്തിയിരിക്കുന്നത്.

George Floyd murder suspect  Derek Chauvin  Minneapolis  global protests  ജോർജ് ഫ്ലോയ്ഡ് കൊലപാതകം  പ്രതിയുടെ ജാമ്യത്തുക 1.25 മില്യൺ ഡോളറാണ്
ജോർജ് ഫ്ലോയ്ഡ്

By

Published : Jun 9, 2020, 10:24 AM IST

വാഷിങ്ങ്ടൺ: ആഫ്രോ- അമേരിക്കനായ ജോർജ് ഫ്ലോയിഡിനെ കൊലപ്പെടുത്തിയ കേസിൽ മിനാപൊളിസ് മുൻ പൊലീസുകാരൻ ഡെറക് ചൗവിൻ കോടതിയിൽ ഹാജരായി. 1.25 മില്യൺ ഡോളറാണ് ഇദ്ദേഹത്തിന് പിഴ ചുമത്തിയത് . ആരോപണങ്ങളുടെ കാഠിന്യവും പൊതുജനങ്ങളുടെ പ്രകോപനവുമാണ് ജാമ്യം ഒരു മില്യൺ യുഎസ് ഡോളറിൽ നിന്ന് ഉയർത്താൻ കാരണമെന്ന് പ്രോസിക്യൂട്ടർമാർ ചൂണ്ടിക്കാട്ടി. രണ്ടാം ഡിഗ്രി കൊലപാതകം, നരഹത്യ എന്നീ കുറ്റങ്ങളാണ് ഡെറക് ചൗവിനെതിരെ ചുമത്തിയിരിക്കുന്നത്.

ജോർജ് ഫ്ലോയിഡിന്‍റെ മരണം ആഗോള പ്രതിഷേധത്തിന് കാരണമായിരുന്നു. ഒൻപത് മിനിറ്റോളം ഫ്ലോയിഡിന്‍റെ കഴുത്തിൽ കാൽ മുട്ട് അമർത്തിയാണ് ചൗവിൻ കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് അദ്ദേഹത്തെയും മറ്റ് മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയും പുറത്താക്കിയിരുന്നു.

ABOUT THE AUTHOR

...view details