കേരളം

kerala

ETV Bharat / international

ബ്രസീലില്‍ കൊവിഡ് ആശുപത്രിയിൽ തീ പിടിത്തം ; നാലുപേർ മരിച്ചു - Brazil

നെസ്‌റ്റർ പിവ എന്ന ആശുപത്രിയിലാണ് തീ പിടിത്തമുണ്ടായത്.

Four people killed by fire at hospital for COVID-19 patients in Brazil  കൊവിഡ് ആശുപത്രിയിൽ തീ പിടിത്തം  ബ്രസീലിലെ കൊവിഡ് ആശുപത്രി  ബ്രസീലിലെ കൊവിഡ്  ബ്രസീൽ  നെസ്‌റ്റർ പിവ  fire at hospital for covid patients in Brazil  fire at hospital for covid patients  Brazil  Brazil covid patients hospital
ബ്രസീലിലെ കൊവിഡ് ആശുപത്രിയിൽ തീ പിടിത്തം

By

Published : May 29, 2021, 6:54 AM IST

ബ്രസീലിയ: ബ്രസീലിലെ അരകാജു നഗരത്തിലെ കൊവിഡ് ആശുപത്രിയിലുണ്ടായ തീ പിടിത്തത്തിൽ നാലുപേർ മരിച്ചു. 77 വയസുള്ള ഒരു സ്‌ത്രീ ഉൾപ്പെടെയാണ് മരിച്ചത്. നെസ്‌റ്റർ പിവ എന്ന ആശുപത്രിയിലാണ് തീ പിടിത്തമുണ്ടായതെന്നും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ സഹായം നൽകുമെന്നും മേയർ എഡ്വാൾഡോ നൊഗ്വീര ട്വീറ്റ് ചെയ്‌തു.

Also Read:ബ്രസീലിൽ 49,768 പേർക്ക് കൂടി കൊവിഡ്, 2,371 മരണം

ആശുപത്രിയിൽ അറുപതോളം രോഗികൾ ഉണ്ടായിരുന്നു എന്നാണ് അധികൃതർ നൽകുന്ന വിവരം. എന്നാൽ തീ പിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

ABOUT THE AUTHOR

...view details