സാന്‍ഫ്രാന്‍സിസ്കോ: കാലിഫോർണിയയിലെ ഓക്‌ലാൻഡിലെ ദേശീയപാതയിലുണ്ടായ വെടിവയ്പിൽ നാല് പേർക്ക് പരിക്കേറ്റു. വൈകുന്നേരം ഏകദേശം 3.30 ഓടെയാണ് വെടിവയ്പ് നടന്നത്. നാല് പേര്‍ക്കാണ് പരിക്കേറ്റതെന്നും 106 ഹൈവേ ഇ/ബി 580 ഫ്രീവേ ഗതാഗതം നിര്‍ത്തിയെന്നും യാത്രക്കാര്‍ മറ്റ് വഴികള്‍ തെരഞ്ഞെടുക്കണമെന്നും ഓക്ക്‌ലന്‍റ് പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റ് ട്വീറ്റ് ചെയ്തു.
കാലിഫോര്‍ണിയയില്‍ വെടിവയ്‌പില്‍ നാല് പേര്‍ക്ക് പരിക്ക് - Four injured in California shooting
വൈകുന്നേരം ഏകദേശം 3.30 ഓടെയാണ് വെടിവയ്പ് നടന്നത്. നാല് പേര്‍ക്ക് പരിക്കേറ്റു.
കാലിഫോര്‍ണിയയില്‍ വെടിവയ്‌പില്‍ നാല് പേര്‍ക്ക് പരിക്ക്
പരിക്കേറ്റവരെ പ്രദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവയ്‌പിന്‍റെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണമാരംഭിച്ചു.