കേരളം

kerala

ETV Bharat / international

ട്രൂഡോയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ഥിച്ച് ബറാക് ഒബാമ - പൊതുതെരഞ്ഞെടുപ്പ് കാനഡ ലേറ്റസ്റ്റ് ന്യൂസ്

ഒക്ടോബര്‍ 21ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കാനഡയിലെ പ്രധാനമന്ത്രി വീണ്ടും മത്സരിക്കുന്നു

ജസ്റ്റിൻ ട്രൂഡോ

By

Published : Oct 17, 2019, 7:38 AM IST

ഒട്ടോവ:കാനഡയിലെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ വീണ്ടും തെരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയുടെ മുന്‍ പ്രസിഡന്‍റ് ബറാക് ഒബാമ. ഒക്ടോബര്‍ 21ന് കാനഡയില്‍ നടക്കുന്ന 43ാമത് പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ് ട്രൂഡോ. ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന നേതാവാണ് ട്രൂഡോയെന്നും കാലാവസ്ഥ വ്യതിയാനം പോലെയുള്ള വിഷയങ്ങളില്‍ സ്വന്തമായി നിലപാടുകളുള്ള വ്യക്തിയാണ് അദ്ദേഹമെന്നും ഒബാമ പറഞ്ഞു. അതിനാല്‍ ലോകത്തിന്‍റെ വികസനത്തിന് ട്രൂഡോയെ പോലെ നേതൃപാടവുമുള്ള നേതാവ് ആവശ്യമാണെന്നും ഒബാമ ട്വീറ്റ് ചെയ്തു. ഒബാമക്ക് നന്ദി പറഞ്ഞ് ട്രൂഡോയും ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇരുനേതാക്കളും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം ലിബറല്‍ പാര്‍ട്ടിയും പങ്കുവച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details