വാഷിങ്‌ടണ്‍: മിയാമി ബീച്ചിന് സമീപത്തുള്ള കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ 8 പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 54 ആയി. 86 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് മിയാമി ഡെയ്‌ഡ് കൗണ്ടി മേയർ ഡാനിയേല ലീവൈൻ കാവ പറഞ്ഞു. അപകട കാരണം ഇപ്പോഴും അവ്യക്തമാണെന്നും ലീവൈൻ കാവ അറിയിച്ചു.
തകർന്ന ഷാംപ്ളെയിൻ ടവേഴ്സ് കൊണ്ടോ കെട്ടിടത്തിന്‍റെ ശേഷിച്ച ഭാഗങ്ങൾ സ്‌ഫോടക വസ്‌തുക്കൾ ഉപയോഗിച്ച് ഞായറാഴ്ച പൊളിച്ച് നീക്കിയിരുന്നു. തുടര്‍ന്ന് നിര്‍ത്തിവച്ച തെരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു. ജൂണ്‍ 25നാണ് അപകടമുണ്ടായത്. 12 നിലകളുള്ള കോപ്ലക്സിലെ 136 യൂണിറ്റുകളിൽ പകുതിയോളം ആണ് തകർന്നു വീണത്.