കേരളം

kerala

ETV Bharat / international

ഫ്ലോറിഡയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 22 ആയി - building collapse

കാണാതായവരുടെ സംഖ്യയില്‍ മാറ്റം വന്നേക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഫ്ലോറിഡയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 22 ആയി  ഫ്ലോറിഡയിൽ കെട്ടിടം തകർന്നു  Florida building collapse  Death toll in Florida building collapse  building collapse  മിയാമി ബീച്ച്
ഫ്ലോറിഡയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 22 ആയി

By

Published : Jul 3, 2021, 8:08 AM IST

വാഷിങ്‌ടണ്‍: മിയാമി ബീച്ചിന് സമീപത്തുള്ള കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. 126 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് മിയാമി ഡെയ്‌ഡ്‌ കൗണ്ടി മേയർ ഡാനിയേല ലീവൈൻ കാവ പറഞ്ഞു. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

126 പേർ എന്നത് കെട്ടിടത്തിലെ താമസക്കാർ മാത്രമാണ്. ഇവരെല്ലാം കെട്ടിടത്തിൽ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. കാണാതായവരുടെ സംഖ്യയിൽ മാറ്റം വരാമെന്നും കാവ വ്യക്തമാക്കി. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്താൻ ശബ്ദവീചികളും നായ്ക്കളെയും ഉപയോഗിക്കുന്നു. എല്ലാവിധ സഹായവും നൽകുമെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ നേരത്തെ വ്യക്തമാക്കിയിരുന്നു. കെട്ടിടം പൂര്‍ണമായി പൊളിച്ച് നീക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

ജൂണ്‍ 25ന് പുലർച്ചെ 1.30ന് മയാമി ബീച്ചിന് സമീപമുള്ള സർഫ്‌സൈഡ് ടൗണിൽ കോളിൻസ് അവന്യൂവിലുള്ള ഷാംപ്‌ളെയിൻ ടവർസ് ഭാഗീകമായി തകരുകയായിരുന്നു. 12 നിലകളുള്ള കോപ്ലക്സിലെ 136 യൂണിറ്റുകളിൽ പകുതിയോളം ആണ് തകർന്നു വീണത്.

Also Read: യൂറോ കപ്പ്: സ്വിസ് പടയെ തകർത്ത് സ്പെയ്ൻ സെമി ഫൈനലിൽ

ABOUT THE AUTHOR

...view details