കേരളം

kerala

ETV Bharat / international

കാനഡയിൽ വെടിവെയ്‌പ്പ്; അഞ്ച് പേർക്ക് പരിക്ക് - കാനഡയിൽ വെടിവെയ്‌പ്പ്

ആക്രമണം മുൻകൂട്ടി ലക്ഷ്യമിട്ടതാണെന്ന് പൊലീസ്

canada

By

Published : Oct 31, 2019, 1:12 PM IST

ഒട്ടോവ: കാനഡയിലെ വടക്കുപടിഞ്ഞാറൻ ടൊറോന്‍റോയിൽ നടന്ന വെടിവെയ്‌പ്പിൽ അഞ്ച് പേർക്ക് പരിക്ക്. സംഭവസ്ഥലത്തേക്ക് രണ്ട് പേർ കാറിൽ എത്തുകയും തുടർന്ന് ആൾക്കൂട്ടത്തിനിയിലേക്ക് വെടിയുതിർക്കുകയുമായിരുന്നു. 16നും 18നും ഇടയിൽ പ്രായമുള്ള കൗമാരക്കാരായ അഞ്ച് പേർക്കാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സ തേടി. ആക്രമണം മുൻകൂട്ടി ലക്ഷ്യമിട്ടതാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ABOUT THE AUTHOR

...view details