കേരളം

kerala

ETV Bharat / international

അമേരിക്കയില്‍ വെടിവെയ്പ്പ്; അക്രമിയും പൊലീസും ഉള്‍പ്പടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു - died

മിസോറിയിലെ ഗ്യാസ് സ്റ്റേഷനിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം

സിഡിടി  കം & ഗോ ഗ്യാസ് സ്റ്റേഷൻ  മിസോറി  പൊലീസ് ഉദ്യോഗസ്ഥൻ  Missouri  died  Firing
അജ്ഞാത തോക്കുധാരി നടത്തിയ വെടിവയ്പ്പിൽ പൊലീസ് ഉദ്യോഗസ്ഥനും തോക്കുധാരിയും അടക്കം അഞ്ച് പേർ മരിച്ചു

By

Published : Mar 17, 2020, 8:44 AM IST

വാഷിങ്ടണ്‍: അമേരിക്കന്‍ നഗരമായ മിസോറിയില്‍ നടന്ന വെടിവെയ്പ്പില്‍ പൊലീസുകാരനടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടു. നഗരത്തിലെ ഗ്യാസ് സ്റ്റേഷനിലാണ് സംഭവം. രാത്രി വൈകി സ്റ്റേഷനിലെത്തിയ ഇയാള്‍ അവിടെ കൂടി നിന്നവര്‍ക്കെതിരെ വെടിവെക്കുകയായിരുന്നു. വെടിവെയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. സംഭവമറിഞ്ഞത്തിയ പൊലീസിന് നേരെയും ഇയാള്‍ വെടിവെച്ചു. പിന്നീട് പൊലീസ് അക്രമിയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. അക്രമിയെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് അന്വേഷിച്ച് വരുന്നു.

ABOUT THE AUTHOR

...view details