ബ്രസീലിയ:ബ്രസീലിലെ ആമസോൺ മഴക്കാടുകളിലെ തീപിടിത്തം ജൂലൈയിൽ 28 ശതമാനം വർധിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇതേ സമയം 5,318 തവണ തീപിടിത്തമുണ്ടായപ്പോൾ കഴിഞ്ഞ മാസം 6,803 തവണയാണ് തീപിടിത്തം ഉണ്ടായത്. എന്നാൽ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 30,900 തവണ തീപിടിത്തം റിപ്പോർട്ട് ചെയ്തപ്പോൾ ഈ വർഷവും ഇത് ആവർത്തികപെടുമോ എന്ന ആശങ്കയിലാണ് അധികൃതർ.
ആമസോൺ മഴക്കാടുകളിലെ തീപിടിത്തം; ജൂലൈയിൽ 28 ശതമാനം വർധിച്ചു - ആമസോൺ മഴക്കാട്
ഈ വർഷം തീപിടിത്തം വർധിക്കാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്.

സാമ്പത്തിക വികസനത്തിനായി ആമസോൺ മഴക്കാടുകൾ വൃത്തിയാക്കാനുള്ള പ്രസിഡന്‍റ് ജെയർ ബോൾസോനാരോയുടെ ആഹ്വാനത്തിൽ ആശങ്കകൾ നിലനിൽക്കെയാണ് തീപിടിത്തം കുത്തനെ ഉയർന്നത്. എന്നാൽ ഈ വർഷം തീപിടിത്തം വർധിക്കാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഇതിനെതിരെ സർക്കാർ നടപടികളുടെ ഫലപ്രാപ്തി കുറവാണെന്ന് സാവോ പോളോയിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ കാർലോസ് നോബ്രെ പറഞ്ഞു. 2019 അപേക്ഷിച്ച് ഈ വർഷം കൂടുതൽ തീപിടിത്തത്തിന് സാധ്യത ഉണ്ടെന്ന് ജർമനിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സസ്റ്റൈനബിലിറ്റി സ്റ്റഡീസിലെ സീനിയർ ഫെലോ കാർലോസ് റിറ്റിൽ അസോസിയേറ്റഡ് പറഞ്ഞു.