വാഷിംഗ്ടൺ: ഫൈസർ-ബയോ എൻടെകിന്‍റെ കൊവിഡ് വാക്സിന് അടിയന്തര അനുമതിക്കുള്ള ശുപാർശ അംഗീകരിച്ച് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനെ (എഫ്ഡിഎ) ഉപദേശിക്കുന്ന വിദഗ്ധ സമിതി. ആരോഗ്യ സംരക്ഷണ പ്രവർത്തകർക്കും നഴ്സിങ് ഹോം ജീവനക്കാർക്കുമാണ് ആദ്യം വാക്സിൻ നൽകുക.
ഫൈസർ വാക്‌സിന്‍റെ അടിയന്തര ഉപയോഗത്തിനുള്ള ശുപാർശ അംഗീകരിച്ച് എഫ്ഡിഎ പാനൽ - ഫൈസർ വാക്‌സിൻ
ആരോഗ്യ സംരക്ഷണ പ്രവർത്തകർക്കും നഴ്സിങ് ഹോം ജീവനക്കാർക്കുമാണ് ആദ്യം വാക്സിൻ നൽകുക.

ഫൈസർ വാക്‌സിന്‍റെ അടിയന്തര ഉപയോഗത്തിനുള്ള ശുപാർശ അംഗീകരിച്ച് എഫ്ഡിഎ പാനൽ
ഫൈസർ വാക്സിന്‍റെ ഉപയോഗത്തിന് യുകെ, കാനഡ, ബഹ്‌റൈൻ, സൗദി അറേബ്യ തുടങ്ങിയ ഇടങ്ങളിൽ അംഗീകരം നൽകിയിട്ടുണ്ട്.അതേസമയം, ബ്രിട്ടനിൽ ഫൈസർ - ബയോൺടെക് കൊവിഡ് വാക്സിൻ കുത്തിവച്ച രണ്ട് ആരോഗ്യ പ്രവർത്തകർക്ക് അലർജി ഗുരുതരമായതായി റിപ്പോർട്ടുകളുണ്ട്. ഭക്ഷണം, മരുന്ന് തുടങ്ങി എന്തിനോടെങ്കിലും സാരമായ അലർജി ഉള്ളവർ ഫൈസർ വാക്സിൻ ഉപയോഗിക്കരുതെന്നാണ് ബ്രിട്ടീഷ് അധികൃതരുടെ നിർദ്ദേശം.