വാഷിങ്ടൺ:കൊറോണ വൈറസ് 99% നിരുപദ്രവകരമാണെന്ന ട്രംപിന്‍റെ പ്രസ്‌താവനയെ തള്ളി ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ കമ്മിഷണർ. ആരാണ് ശരി, ആരാണ് തെറ്റ് എന്ന തർക്കത്തിലേക്ക് പ്രവേശിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും സർക്കാർ കണക്കുകൾ പ്രകാരം കൊറോണ വൈറസ് ഗുരുതരമായ പ്രശ്‌നമാണെന്നും ഡോ. സ്റ്റീഫൻ ഹാൻ പറഞ്ഞു.
ട്രംപിന്‍റെ പ്രസ്‌താവനയെ തള്ളി ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ കമ്മിഷണർ - ട്രംപിന്‍റെ പ്രസ്‌താവനയെ തള്ളി ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ കമ്മിഷ്‌ണർ
ആരാണ് ശരി, ആരാണ് തെറ്റ് എന്ന തർക്കത്തിലേക്ക് പ്രവേശിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും സർക്കാർ കണക്കുകൾ പ്രകാരം കൊറോണ വൈറസ് ഗുരുതരമായ പ്രശ്‌നമാണെന്നും ഡോ. സ്റ്റീഫൻ ഹാൻ പറഞ്ഞു.

ട്രംപിന്‍റെ പ്രസ്‌താവനയെ തള്ളി ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ കമ്മിഷ്‌ണർ
ജൂൺ നാലിനാണ് പ്രസിഡന്‍റ് ട്രംപ് കൊറോണ വൈറസ് 99% നിരുപദ്രവകരമാണെന്നd പ്രസ്‌താവിച്ചത്. ജനം സാമൂഹിക അകലം പാലിക്കണമെന്നും സർക്കാർ നിർദേശങ്ങൾ പിന്തുടരണമെന്നും ഡോ. സ്റ്റീഫൻ ഹാൻ ആവശ്യപ്പെട്ടു. കൊവിഡ് സ്ഥിരീകരിച്ച 20% പേർ ന്യുമോണിയ, ശ്വാസകോശ സംബന്ധമായ തകരാറുകൾ തുടങ്ങിയ രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. പ്രസിഡന്‍റ് ട്രംപിന്‍റെ പരാമർശം അപകടകരമാണെന്നും പൂർണമായി തെറ്റാണെന്നും ഓസ്റ്റിനിലെ മേയർ അഭിപ്രായപ്പെട്ടു.