വാഷിങ്ടൺ: പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്‌ത് സംഭവത്തിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അന്വേഷണം ആരംഭിച്ചു. അന്താരാഷ്ട്ര സുരക്ഷയ്ക്ക് കൂടുതൽ അപകടമുണ്ടാക്കുമെന്ന വലിയ ആശങ്കകൾക്കിടയിലാണ് എഫ്ബിഐ അന്വേഷണം ആരംഭിച്ചതെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്‌തു. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സ്ഥനാര്‍ഥിയാകാൻ സാധ്യതയുള്ള ഡെമോക്രാറ്റിക് നേതാവ് ജോ ബെയ്‌ഡൻ, മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ, ടെസ്‌ല സിഇഒ എലോൻ മസ്‌ക്, മൈക്രോസോഫ്‌റ്റ് ഉടമ ബില്‍ ഗേറ്റ്‌സ് എന്നിവരുടെ ട്വിറ്റര്‍ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്.
പ്രമുഖരുടെ ട്വിറ്റർ ഹാക്കിങ് സംഭവം; എഫ്‌ബിഐ അന്വേഷണം ആരംഭിച്ചു - വാഷിങ്ടൺ
കമ്പനിയുടെ ഇന്‍റേണൽ അക്കൗണ്ട് റിസെറ്റ് സിസ്റ്റത്തെ ലക്ഷ്യം വെച്ചുള്ളതായിരുന്നു നീക്കമെന്ന് സെക്യൂരിറ്റി വിദഗ്‌ദരെ ഉദ്ധരിച്ച് ഡബ്ല്യുഎസ്ജെ റിപ്പോർട്ട് ചെയ്‌തു.കമ്പനിയുടെ ഇന്‍റേണൽ അക്കൗണ്ട് റിസെറ്റ് സിസ്റ്റത്തെ ലക്ഷ്യം വെച്ചുള്ളതായിരുന്നു നീക്കമെന്ന് സെക്യൂരിറ്റി വിദഗ്‌ദരെ ഉദ്ധരിച്ച് ഡബ്ല്യുഎസ്ജെ റിപ്പോർട്ട് ചെയ്‌തു.
പ്രമുഖരുടെ ട്വിറ്റർ ഹാക്കിങ് സംഭവം; എഫ്‌ഡിഐ അന്വേഷണം ആരംഭിച്ചു
കമ്പനിയുടെ ഇന്‍റേണൽ അക്കൗണ്ട് റിസെറ്റ് സിസ്റ്റത്തെ ലക്ഷ്യം വെച്ചുള്ളതായിരുന്നു നീക്കമെന്ന് സെക്യൂരിറ്റി വിദഗ്‌ദരെ ഉദ്ധരിച്ച് ഡബ്ല്യുഎസ്ജെ റിപ്പോർട്ട് ചെയ്‌തു. അന്വേഷണവുമായി ട്വിറ്റർ സഹകരിക്കുന്നുണ്ടെന്നും ഏജൻസി അറിയിച്ചു.