ലോസ് ഏഞ്ചലസ്: 90ലധികം സ്‌ത്രീകളെ കൊലപ്പെടുത്തിയ സാമുവല്‍ ലിറ്റിലിനെ അമേരിക്കന്‍ ചരിത്രത്തിലെ കുപ്രസിദ്ധനായ സീരിയല്‍ കൊലയാളിയായി പ്രഖ്യാപിച്ച് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ എഫ്.ബി.ഐ. 1970-2005 കാലഘട്ടത്തിനിടയില്‍ രാജ്യത്തുടനീളം 93 കൊലപാതകങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് സാമുവല്‍ അന്വേഷണസംഘത്തിന് മുന്നില്‍ കുറ്റസമ്മതം നടത്തിയിരുന്നു. കുറ്റസമ്മതങ്ങളെല്ലാം വിശ്വസീയമാണെന്നും അവയില്‍ ഭൂരിഭാഗവും തെളിയിക്കാന്‍ സാധിച്ചെന്നും എഫ്.ബി.ഐ വെളിപ്പെടുത്തി. 79കാരനായ ലിറ്റില്‍ ഇപ്പോൾ കാലിഫോര്‍ണിയയില്‍ ഒന്നിലധികം ജീവപര്യന്തം അനുഭവിക്കുകയാണ്. ജയിലില്‍ വെച്ച് പ്രതി വരച്ച കൊല്ലപ്പെട്ട 30 സ്‌ത്രീകളുടെ ചിത്രങ്ങൾ എഫ്.ബി.ഐ പുറത്തുവിട്ടു.
കൊന്നത് 90 ല്‍ അധികം സ്‌ത്രീകളെ; കൊലയാളിയെ പ്രഖ്യാപിച്ച് രഹസ്യാന്വേഷണ വിഭാഗം
1970-2005 കാലഘട്ടത്തിനിടയില്‍ രാജ്യത്തുടനീളം 93 കൊലപാതകങ്ങൾ നടത്തിയ സാമുവല്‍ ലിറ്റില്‍ രാജ്യത്തെ കുപ്രസിദ്ധനായ സീരിയല്‍ കൊലയാളിയെന്ന് എഫ്.ബി.ഐ.
90ലധികം സ്‌ത്രീകളെ കൊന്ന കുപ്രസിദ്ധ കൊലയാളിയെ പ്രഖ്യാപിച്ച് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കൊല്ലപ്പെട്ട അജ്ഞാത സ്‌ത്രീകളുടെ മൃതദേഹാവശിഷ്‌ടങ്ങൾ ലിറ്റിലിന്‍റെ കുറ്റസമ്മതവുമായി ബന്ധപ്പെടുത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. ടെന്നീസില്‍ സ്വഭാവിക മരണമെന്ന് അന്വേഷണ സംഘം വിലയിരുത്തിയ ഗായികയും പിയാനിസ്റ്റുമായ മാര്‍ത്താ കന്നിങ്‌ഹാം ലിറ്റില്‍ കൊലപ്പെടുത്തിയ സ്‌ത്രീകളിലൊരാളാണെന്നാണ് പുതിയ കണ്ടെത്തല്‍.