കേരളം

kerala

ETV Bharat / international

സ്‌ഥിരീകരണത്തിന് ശേഷം യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വിജയിയെ പ്രഖ്യാപിക്കുമെന്ന് ഫെയ്‌സ്‌ബുക്ക്

ഫെയ്‌സ്‌ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയുമാണ് മുന്‍നിര അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ സ്ഥിരീകരിച്ചതിന് ശേഷം യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വിജയിയെ ഫെയ്‌സ്‌ബുക്ക് പ്രഖ്യാപിക്കുക

FB to announce US election winner  Facebook  Donald Trump  2020 US presidential election  സ്‌ഥിരീകരണത്തിന് ശേഷം യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വിജയിയെ പ്രഖ്യാപിക്കും  ഫെയ്‌സ്‌ബുക്ക്  യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്
സ്‌ഥിരീകരണത്തിന് ശേഷം യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വിജയിയെ പ്രഖ്യാപിക്കുമെന്ന് ഫെയ്‌സ്‌ബുക്ക്

By

Published : Nov 6, 2020, 3:57 PM IST

വാഷിങ്ടണ്‍: മുന്‍നിര അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ സ്ഥിരീകരിച്ചതിന് ശേഷം യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വിജയിയെ പ്രഖ്യാപിക്കുമെന്ന് ഫെയ്‌സ്‌ബുക്ക്. ഫെയ്‌സ്‌ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയുമാണ് വിവരങ്ങള്‍ പങ്കുവെക്കുക. പ്രസിഡന്‍റ് സ്ഥാനാര്‍ഥികളുടെ പോസ്റ്റിനൊപ്പം വോട്ടിങ് ഇന്‍ഫര്‍മേഷന്‍ സെന്‍ററുകളുടെ ലിങ്കും നല്‍കുമെന്ന് ഫെയ്‌സ്ബുക്ക് വ്യക്തമാക്കി. നിരവധി സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ തുടരവെ തെരഞ്ഞെടുപ്പ് വിജയിയെ സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ വിശ്വസനീയമായ വിവരങ്ങള്‍ പങ്കുവെക്കാനാഗ്രഹിക്കുന്നുവെന്ന് ഫെയ്‌സ്‌ബുക്കിന്‍റെ ട്വീറ്റില്‍ പറയുന്നു. തെറ്റായ വിവരങ്ങള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമുകള്‍ വഴി പ്രചരിക്കുന്നത് തടയാനായി നവംബര്‍ മൂന്നിലെ തെരഞ്ഞെടുപ്പിന് മുന്‍പായി ഫെയ്‌സ്‌ബുക്ക് നടപടികള്‍ സ്വീകരിച്ചിരുന്നു.

ABOUT THE AUTHOR

...view details