വാഷിംഗ്ടൺ: ജോബൈഡന്റെ കൊവിഡ് നിയന്ത്രണ സംഘ തലവനാവാകാനുള്ള ക്ഷണം സ്വീകരിച്ചതായി പ്രമുഖ പകർച്ചവ്യാധി വിദഗ്ധൻ ആന്റണി ഫൗസി. തന്റെ മെഡിക്കൽ സംഘത്തിന്റെ ഭാഗമാകാൻ ഫൗസിയോട് ആവശ്യപ്പെട്ടതായി ബൈഡൻ വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഫൗസിയുടെ പ്രതികരണം. ബൈഡന്റെ സംഘത്തിൽ പ്രവർത്തിക്കാൻ കഴിയുന്നത് വളരെയധികം സന്തോഷകരമായ കാര്യമാെണന്ന് ഫൗസി ട്വീറ്റ് ചെയ്തു.
ബൈഡന്റെ ക്ഷണം സ്വീകരിച്ച് ഫൗസി - ഫൗസി
തന്റെ മെഡിക്കൽ സംഘത്തിന്റെ ഭാഗമാകാൻ ഫൗസിയോട് ആവശ്യപ്പെട്ടതായി ബൈഡൻ വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഫൗസിയുടെ പ്രതികരണം.
ബൈഡന്റെ ക്ഷണം സ്വീകരിച്ച് ഫൗസി
1984 മുതൽ യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷൻസിന്റെ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന ഫൗസി, ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ കൊവിഡ് വൈറസ് ടാസ്ക് ഫോഴ്സിലെ ഏറ്റവും പ്രധാനപ്പെട്ട അംഗങ്ങളിൽ ഒരാളാണ്. ഇതിനുപുറമെ, അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ആദ്യ ദിവസം ജനങ്ങളോട് നൂറ് ദിവസത്തേക്ക് മാസ്ക് ധരിക്കണം എന്നാണ് പറയുക എന്നും ബൈഡൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.