സാൻ ഫ്രാൻസിസ്കോ: തത്സമയ ഓഡിയോ റൂമുകളും പോഡ്‌കാസ്റ്റുകളും ഒരുക്കി ഫേസ്ബുക്ക്. ക്ലബ് ഹൗസിന്‍റെയും സ്‌പോട്ടിഫൈയുടെയും സവിശേഷതകൾ ഇപ്പോൾ ഫേസ്ബുക്കിലും ലഭ്യമാണ്.
പൊതു ഗ്രൂപ്പുകളിലേക്ക് ശ്രോതാക്കളെ ചേർക്കാനും അവർക്ക് സംസാരിക്കാനും കഴിയും. ഗ്രൂപ്പുകളിലെ സംഭാഷണ സമയത്ത് മറ്റു ഉള്ളവരേയും ഗ്രൂപ്പിലേക്ക് ക്ഷണിക്കാം. ഒരു ഗ്രൂപ്പിൽ 50 പേർക്കെ സംസാരിക്കാൻ കഴിയൂ. ശ്രോതാക്കളുടെ എണ്ണത്തിന് പരിധിയില്ലെന്നും ഫേസ്ബുക്ക് പ്രസ്താവനയിൽ പറഞ്ഞു.
ഗ്രൂപ്പിന്‍റെ എല്ലാ നിയന്ത്രങ്ങളും ഗ്രൂപ്പ് അഡ്മിന്‍റെ കയ്യിലാണ്. പൊതു ഗ്രൂപ്പുകളിൽ അംഗങ്ങൾക്കും സന്ദർശകർക്കും ലൈവ് ഓഡിയോ റൂം കേൾക്കാൻ കഴിയും. എന്നാൽ സ്വകാര്യ ഗ്രൂപ്പുകളിൽ അംഗങ്ങൾക്ക് മാത്രമേ കേൾക്കാൻ കഴിയൂ എന്ന് ഫേസ്ബുക്ക് മേധാവി ഫിഡ്‌ജി സിമോ അറിയിച്ചു.
ALSO READ:സ്വകാര്യ സന്ദേശം അയക്കാനുള്ള പുതിയ സവിശേഷതയുമായി ക്ലബ് ഹൗസ്
ഫേസ്ബുക്ക് തത്സമയ ഓഡിയോ റൂമുകളും പോഡ്‌കാസ്റ്റുകളും പൊതു വ്യക്തികൾക്കും യുഎസിലെ തെരഞ്ഞെടുത്ത ഉപയോക്താക്കൾക്കുമായി പുറത്തിറക്കിയ റിപ്പോർട്ടുകൾ അടുത്തിടെ വന്നിരുന്നു. വരും ആഴ്ചകളിൽ ഇത് കൂടുതൽ വ്യക്തികളിലേക്കും ഗ്രൂപ്പുകളിലേക്കും വിപുലീകരിക്കും.