കേരളം

kerala

ETV Bharat / international

ഫേസ്ബുക്ക് പേര് മാറ്റാനൊരുങ്ങുന്നു; 'മെറ്റാവേഴ്‌സ്' എന്ന സ്വപ്‌ന പദ്ധതി സാക്ഷാത്കരിക്കാന്‍ നീക്കം

ടെക്‌നോളജി ബ്ലോഗ് 'വെര്‍ജ്' ആണ് ഫേസ്ബുക്ക് പേര് മാറ്റുന്നത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തത്.

Facebook  rebrand  ഫെയ്‌സ്ബുക്ക്  മെറ്റാവേഴ്‌സ്  കാലിഫോര്‍ണിയ  മാര്‍ക് സുക്കര്‍ബര്‍ഗ്  ഫെയ്‌സ്ബുക്ക് സി.ഇ.ഒ  building the metaverse  CEO Mark Zuckerberg
ഫെയ്‌സ്ബുക്ക് പേര് മാറ്റാനൊരുങ്ങുന്നു; 'മെറ്റാവേഴ്‌സ്' എന്ന സ്വപ്‌ന പദ്ധതി സാക്ഷാത്കരിക്കാന്‍ നീക്കം

By

Published : Oct 20, 2021, 5:52 PM IST

കാലിഫോര്‍ണിയ:സാമൂഹ്യ മാധ്യമ ഭീമന്മാരായ ഫേസ്ബുക്ക് കമ്പനിയുടെ പേര് മാറ്റാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ടെക്‌നോളജി ബ്ലോഗ് 'വെര്‍ജ്' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്. ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക് സുക്കര്‍ബര്‍ഗ് ഒക്ടോബര്‍ 28 ന് ഇതുസംബന്ധിച്ചുള്ള തീരുമാനങ്ങള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.

എന്നാല്‍ പുറത്തുവരുന്ന അഭ്യൂഹങ്ങളോട് കമ്പനി ഔദ്യോഗിമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്‍സ്റ്റഗ്രാം, വാട്‌‌സ് ആപ്പ്, ഒക്കുലസ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നിലവില്‍ ഫേസ്ബുക്കിന് കീഴിലാണുള്ളത്. പുതിയ ബ്രാന്‍ഡ് അവതരിപ്പിച്ച് എല്ലാ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളും മാതൃകമ്പനിയ്ക്ക്‌ കീഴിലാക്കുകയാണ് ലക്ഷ്യം. സോഷ്യല്‍ മീഡിയ കമ്പനി മാത്രമാവാതെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള നീക്കമിടുന്നുണ്ടെന്നും വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ALSO READ:അഫ്‌ഗാനിസ്ഥാനില്‍ വീണ്ടും സ്ഫോടനം

'മെറ്റാവേഴ്‌സ്' എന്ന സ്വപ്‌ന പദ്ധതി സാക്ഷാത്കരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ആളുകള്‍ക്ക് പരസ്‌പരം കാണാനും സംസാരിക്കാനും സാധിക്കുന്ന 'ഷെയേര്‍ഡ് വെര്‍ച്വല്‍ സ്‌പേസ്' ആണ് ഇത്. വ്യത്യസ്‌ത ഉപകരണങ്ങളിലൂടെ ആളുകള്‍ക്ക് ഈ വെര്‍ച്വല്‍ ലോകത്ത് പ്രവേശിക്കാമെന്നതാണ് പ്രത്യേകത. ഇന്‍റര്‍നെറ്റിന്‍റെ ഭാവിയെന്നാണ്​ മെറ്റാവേഴ്‌സിനെ നേരത്തേ സുക്കര്‍ബര്‍ഗ് വിശേഷിപ്പിച്ചത്.

ABOUT THE AUTHOR

...view details