കേരളം

kerala

ETV Bharat / international

ബ്രസീലിൽ സ്ഫോടനം; നാല് പേർ കൊല്ലപ്പെട്ടു - ബ്രസീലിയൻ നഗരത്തിൽ സ്ഫോടനം

നതാലിന്‍റെ കിഴക്കൻ ഭാഗത്തുള്ള മേ ലൂയിസയിൽ പ്രാദേശിക സമയം പുലർച്ചെ മൂന്ന് മണിയോടെയാണ് സ്‌ഫോടനം നടന്നത്

Explosion kills 4 in Brazil  Explosion damaged 7 houses in Brazil  Explosion in Brazil  Brazil explosion news  ബ്രസീലിയ  ബ്രസീലിയ  ബ്രസീലിയൻ നഗരത്തിൽ സ്ഫോടനം  ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം
ബ്രസീലിയൻ നഗരത്തിൽ സ്ഫോടനം

By

Published : Feb 8, 2021, 9:59 AM IST

ബ്രസീലിയ:ബ്രസീലിന്‍റെ വടക്ക് കിഴക്കൻ സംസ്ഥാനമായ റിയോ ഗ്രാൻഡെ ഡോ നോർട്ടെയുടെ തലസ്ഥാനമായ നതാലിൽ സ്ഫോടനം. അപകടത്തിൽ നാല് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തിൽ ഏഴ് വീടുകൾ തകർന്നതായി സൈന്യം അറിയിച്ചു.

നതാലിന്‍റെ കിഴക്കൻ ഭാഗത്തുള്ള മേ ലൂയിസയിൽ പ്രാദേശിക സമയം പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. 49 കാരിയായ സ്ത്രീയും ഇവരുടെ 18 വയസുള്ള മകളും 57 വയസുള്ള മറ്റ് രണ്ട് സ്ത്രീകളുമാണ് അപകടത്തിൽ കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ABOUT THE AUTHOR

...view details