വാഷിംഗ്ടൺ: ഭാര്യയെയും അമ്മയെയും കൊലപ്പെടുത്തിയ കേസിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവായ ഇക്ബാൽ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു. 62 കാരനായ സിംഗ് ഞായറാഴ്ച രാവിലെ പൊലീസിനെ വിളിച്ച് കുറ്റസമ്മതം നടത്തിയതായി ഫിലാഡൽഫിയ ഇൻക്വയറർ ഉദ്യോഗസ്ഥർ പറഞ്ഞു.
ന്യൂടൗൺ ടൗൺഷിപ്പിലെ സിങ്ങിന്‍റെ വീട്ടിലെത്തിയ പൊലീസ്, രക്തത്തിൽ കുളിച്ച നിലയിലാണ് സിങ്ങിനെ കണ്ടെത്തിയത്. ഭാര്യയുടെയും അമ്മയുടെയും മൃതദേഹങ്ങൾ മുറികളിൽ നിന്ന് കണ്ടെത്തി. കുറ്റത്തിന്‍റെ സ്വഭാവം കണക്കിലെടുത്ത് സിങ്ങിന് ജാമ്യം നിഷേധിച്ചിട്ടുണ്ട്.
പരിക്കേറ്റതിനെത്തുടർന്ന് സിങ്ങിനെ ഏരിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ അദ്ദേഹം പൊലീസ് കസ്റ്റഡിയിൽ തുടരുന്നതായി എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. ഭാര്യയെയും അമ്മയെയും കഴുത്തിന് മുറിവേറ്റ നിലയിലാണ് കണ്ടെത്തിയത്. രണ്ട് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല.
1983 ൽ കുവൈത്തിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മുൻ ഷോട്ട് പുട്ടിൽ വെങ്കല മെഡൽ നേടി. അദ്ദേഹത്തിന്‍റെ കായിക ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണിത്. അദ്ദേഹം യുഎസിൽ ടാക്‌സിക്യാബ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.