കേരളം

kerala

ETV Bharat / international

'താറാവ്' മോഡലിലൊരു ഫ്രിഡ്‌ജ്; ഞെട്ടി സൈബർ ലോകം - photos went viral

താറാവിന്‍റെ രൂപസാദൃശ്യമുള്ള ഫ്രിഡ്‌ജാണ് പുതിയ താരം.

Viral pics of Duck Shaped Refrigerator  Duck Shaped Refrigerator  photos went viral  'താറാവ്' മോഡലിലൊരു ഫ്രിഡ്‌ജ്; ഞെട്ടി സോഷ്യൽ മീഡിയ ലോകം
'താറാവ്' മോഡലിലൊരു ഫ്രിഡ്‌ജ്; ഞെട്ടി സൈബർ ലോകം

By

Published : Jul 2, 2021, 12:36 PM IST

നിങ്ങൾ താറാവിന്‍റെ ആകൃതിയിലുള്ള ഫ്രിഡ്ജിനെ പറ്റി കേട്ടിട്ടുണ്ടോ...?എന്നാൽ കേട്ടാളു സംഭവം സത്യമാണ്..!! @blestallure എന്ന സ്‌ത്രീ ട്വിറ്ററിൽ പോസ്റ്റുചെയ്ത ഫ്രിഡ്ജിന്‍റെ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാവുന്നത്. രസകരമായ ചിത്രത്തിന് ഒരുലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.

“താറാവിന്‍റെ ആകൃതിയിലുള്ള ഫ്രിഡ്ജാണ് എന്‍റെ മുറിയിൽ കാണാത്തതെന്ന് ഞാൻ വിശ്വസിക്കുന്നു,” എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രം ചുരുങ്ങിയ സമയം കൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റിയത്. മഞ്ഞ നിറത്തിലുള്ള റെഫ്രിജറേറ്ററിന് താറാവിന്‍റെ രൂപമാണ്. പഴങ്ങൾ, മധുരപലഹാരങ്ങൾ, പാനീയങ്ങൾ എന്നിവ സംഭരിക്കുന്നതിന് താറാവിന്‍റെ തലയും ശരീരവും ഉപയോഗിക്കുന്നു. മനോഹരമായ ഈ മിനി ഫ്രിഡ്ജ് എവിടെ നിന്ന് വാങ്ങുമെന്നാണ് പലർക്കും അറിയേണ്ടത്. എന്തായാലും സംഭവം ട്വിറ്റർ ലോകം ഏറ്റെടുത്തിട്ടുണ്ട്.

ABOUT THE AUTHOR

...view details