വാഷിങ്‌ടൺ: അധികാരം ഒഴിഞ്ഞ ശേഷമുള്ള നിയമ നടപടികള്‍ ഒഴിവാക്കാന്‍ നീക്കവുമായി ഡൊണാള്‍ഡ് ട്രംപ്. താന്‍ ആഗ്രഹിക്കുന്നത് സമാധാനപരമായ അധികാര കൈമാറ്റമാണെന്നും അക്രമികള്‍ അമേരിക്കയെ പ്രതിനിധീകരിക്കുന്നവര്‍ അല്ലെന്നും ട്രംപ് പറഞ്ഞു. അമേരിക്ക എപ്പോഴും നിയമവാഴ്‌ചക്ക് പ്രാധാന്യം നല്‍കുന്ന രാജ്യമാണെന്നും ഇപ്പോൾ യുഎസ് കോൺഗ്രസ് തെരഞ്ഞെടുപ്പ് ഫലങ്ങൾ അംഗീകരിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാധാനപരമായ അധികാര കൈമാറ്റം ആഗ്രഹിക്കുന്നതായി ഡൊണാള്‍ഡ് ട്രംപ് - വാഷിങ്‌ടൺ
അമേരിക്ക എപ്പോഴും നിയമവാഴ്‌ചക്ക് പ്രാധാന്യം നല്‍കുന്ന രാജ്യമാണെന്നും അക്രമികള്‍ അമേരിക്കയെ പ്രതിനിധീകരിക്കുന്നവര്‍ അല്ലെന്നും ഡൊണാള്‍ഡ് ട്രംപ്
ജനുവരി 20ന് യുഎസ് പ്രസിഡന്‍റായി ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റെടുക്കുമെന്ന് വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ് പ്രഖ്യാപനം നടത്തി. ബൈഡന്‍റെ വിജയപ്രഖ്യാപനത്തിനായി ചേർന്ന യുഎസ് കോൺഗ്രസ് സമ്മേളനത്തിനിടെ വലിയ പ്രതിഷേധമാണ് ട്രംപ് അനുകൂലികൾ വ്യാഴാഴ്‌ച നടത്തിയത്. യുഎസ് കോൺഗ്രസ് ചേരുന്ന കാപ്പിറ്റോൾ കെട്ടിടത്തിലേക്ക് ഇരച്ചുകയറിയ ട്രംപ് അനുയായികൾ കലാപത്തിന് സമാനമായ അന്തരീക്ഷമാണ് സൃഷ്‌ടിച്ചത്. ഇത് തടയാൻ ക്യാപിറ്റോൾ പൊലീസിന് സാധിക്കാത്തത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു.