വാഷിംഗ്‌ടൺ: യുഎസ് പ്രസിഡന്‍റായി തെരഞ്ഞെെടുക്കപ്പെട്ട ജോ ബൈഡനെതിരെ വീണ്ടും ആരോപണമുയർത്തി നിലവിലെ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏതൊരു പ്രസിഡന്‍റിനേക്കാളും കൂടുതൽ വോട്ടുകൾ തനിക്ക് ലഭിച്ചു എന്നും ഒബാമയേക്കാൾ 75 ദശലക്ഷം കൂടുതലാണ് ലഭിച്ചതെന്നും എന്നിട്ടും താൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതായി എല്ലാവരും പറയുന്നതായും അദ്ദേഹം പറഞ്ഞു. ഒരു അഭിമുഖത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജോ ബൈഡനെതിരെ വീണ്ടും ആരോപണമുയർത്തി ഡൊണാൾഡ് ട്രംപ് - ജോ ബൈഡനെതിരെ ഡൊണാൾഡ് ട്രംപ്
ജോ ബൈഡൻ സ്ഥാനമേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തോട് ട്രംപ് പ്രതികരിച്ചില്ല.
ജോ ബൈഡനെതിരെ വീണ്ടും ആരോപണമുയർത്തി ഡൊണാൾഡ് ട്രംപ്
രാജ്യത്തിന് നിയമവിരുദ്ധമായ ഒരു പ്രസിഡന്‍റ് ഉള്ളതിൽ താൻ വിഷമിക്കുന്നു എന്നും ഇത് ശരിയായ രീതിയിൽ നടന്ന തെരഞ്ഞെടുപ്പല്ലെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ജനുവരിയിൽ ജോ ബൈഡൻ സ്ഥാനമേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.
അതേ സമയം പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനെ അനുകൂലിക്കുന്ന സ്ഥലങ്ങളിലെ വോട്ടർമാരുടെ ബാലറ്റ് റദ്ദാക്കാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള ടെക്‌സസ് അറ്റോർണി ജനറലിന്‍റെ ഹർജി വെള്ളിയാഴ്‌ച യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു.