വാഷിങ്ടണ്‍:മൂന്നാമത് സ്റ്റേറ്റ് യൂണിയൻ പ്രസംഗത്തിന് മുമ്പ് യു.എസ് പ്രതിനിധി സഭ സ്‌പീക്കര്‍ നാൻസി പെലോസിയുടെ ഹസ്തദാനം നിഷേധിച്ച് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. പ്രസംഗത്തിനെത്തിയ ട്രംപിന് നേരെ നാൻസി പെലോസി കൈ നീട്ടിയപ്പോള്‍ അത് കണ്ട ഭാവം നടിക്കാതെ ട്രംപ് മുഖം വെട്ടിച്ചു. ഇതോടെ പെലോസി ഹസ്തദാനത്തിന് നീട്ടിയ കൈ പിൻവലിച്ചു. തുടര്‍ന്നാണ് ട്രംപ് പ്രസംഗം ആരംഭിച്ചത്. ട്രംപും ഡെമോക്രാറ്റുകളും തമ്മിലുള്ള അഭിപ്രായ വ്യത്യാസം ഇതോടെ മറ നീക്കി പുറത്തുവന്നു.
സഭയില്‍ സ്‌പീക്കര്‍ നാൻസി പെലോസിയുടെ ഹസ്തദാനം നിഷേധിച്ച് ട്രംപ്
ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് നടപടികള്‍ക്ക് മേല്‍നോട്ടം വഹിച്ചത് സ്‌പീക്കര്‍ നാൻസി പെലോസിയായിരുന്നു. ഇതോടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മറ നീക്കി പുറത്തുവന്നു
സഭയില്‍ സ്‌പീക്കര്‍ നാൻസി പെലോസിയുടെ ഹസ്തദാനം നിഷേധിച്ച് ട്രംപ്
ട്രംപ് അധികാര ദുർവിനിയോഗം നടത്തിയെന്നും മുൻ വൈസ് പ്രസിഡന്‍റ് ജോ ബൈഡനെതിരായ കേസുകൾ കുത്തിപ്പൊക്കാൻ ഉക്രെയിന് മേൽ രാഷ്ട്രീയ സമ്മർദം ചെലുത്തിയെന്നുമാണ് ആരോപണം. ട്രംപിനെ ഇംപീച്ച് ചെയ്യാൻ അനുമതി നല്‍കിയത് സ്‌പീക്കര്‍ നാൻസി പെലോസിയായിരുന്നു.