ആക്രമിച്ചാല്‍ ഇറാനിയന്‍ ബോട്ടുകള്‍ തകര്‍ക്കാന്‍ നിര്‍ദേശം നല്‍കി ഡൊണാള്‍ഡ് ട്രംപ് - Iran
ഇറാന്‍ ആദ്യ സൈനിക ഉപഗ്രഹ വിക്ഷേപണം നടത്തിയതിന് പിന്നാലെയാണ് ട്രംപിന്‍റെ ട്വീറ്റ്
വാഷിംഗ്‌ടണ്‍: അമേരിക്കന്‍ കപ്പലുകളെ ഇറാനിയന്‍ സൈനിക ബോട്ടുകള്‍ ആക്രമിച്ചാല്‍ തകര്‍ക്കാന്‍ നിര്‍ദേശം നല്‍കി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് നേവിക്കാണ് ട്രംപ് നിര്‍ദേശം നല്‍കിയത്. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിന്‍റ 11കപ്പലുകള്‍ അറേബ്യന്‍ ഉള്‍ക്കടലില്‍ വെച്ച് യുഎസ് കപ്പലുകള്‍ക്ക് നേരെ എത്തിയിരുന്നതായി യുഎസ് നേവി ഏപ്രില്‍ 16ന് ട്വീറ്റ് ചെയ്‌തിരുന്നു. എന്നാല്‍ ഇറാന്‍ ആദ്യ സൈനിക ഉപഗ്രഹ വിക്ഷേപണം നടത്തിയതിന് പിന്നാലെയാണ് ഡൊണാള്‍ഡ് ട്രംപിന്‍റെ ട്വീറ്റ്.