വാഷിങ്ടണ്‍: തെരഞ്ഞെടുപ്പില്‍ പ്രചാരണം ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായിട്ടാണെങ്കിലും ഭരണം പ്രസിഡന്‍റായിട്ടാകുമെന്ന് ജോ ബൈഡന്‍. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം ലഭിച്ച സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ ബ്ലൂ സ്റ്റേറ്റും റഡ് സ്റ്റേറ്റും ഉണ്ടാകില്ലെന്നും അമേരിക്കന്‍ ഐക്യനാട് മാത്രമെ ഉണ്ടാകൂ എന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു.
ഡെമോക്രാറ്റിന് മുന്‍തൂക്കം; പ്രതികരണവുമായി ബൈഡന്‍ - american election news
തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ ബ്ലൂ സ്റ്റേറ്റും റഡ് സ്റ്റേറ്റും ഉണ്ടാകില്ലെന്നും അമേരിക്കന്‍ ഐക്യനാട് മാത്രമെ ഉണ്ടാകൂ എന്നും ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എറ്റവും ഒടുവില്‍ പുറത്തുവരുന്ന കണക്ക് അനുസരിച്ച് 253 ഇലക്‌ടറല്‍ കോളജ് വോട്ടുകളാണ് ബൈഡന്‍ നേടിയിരിക്കുന്നത്. റിപ്പബ്ലിക് സ്ഥാനാര്‍ത്ഥിയും നിലവിലെ പ്രസിഡന്‍റുമായ ഡൊണാള്‍ഡ് ട്രംപിന് 213 വോട്ടുകളും ലഭിച്ചു. 538 ഇലക്‌ടറല്‍ കൊളജില്‍ 270 അംഗങ്ങളുടെ പിന്തുണ ലഭിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പ്രസിഡന്‍റാവുക. നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബൈഡന്‍ തട്ടിപ്പ് കാണിച്ചതായി ആരോപിച്ച് ട്രംപ് രംഗത്ത് വന്നിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.