സീഡർ റാപ്പിഡ്‌സ്: ഈ വർഷം നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ആദ്യ ദിവസം ചെയ്യാനുള്ള ഔദ്യോഗിക പദ്ധതി തയ്യാറാക്കി അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർഥി ബെർണി സാണ്ടേഴ്‌സ്. ട്രംപ് അഴിമതിക്കാരനാണെന്നും നിയമത്തിന് അതീതനായിട്ടാണ് ട്രംപ് പ്രവർത്തിക്കുന്നതെന്നും ബെർണി സാണ്ടേഴ്‌സ് ആരോപിച്ചു.
ട്രംപിനെതിരെ ഡെമോക്രാറ്റിക് സ്ഥാനാർഥി ബെർണി സാണ്ടേഴ്‌സ് - പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്
ട്രംപ് അഴിമതിക്കാരനാണെന്നും നിയമത്തിന് അതീതനായിട്ടാണ് ട്രംപ് പ്രവർത്തിക്കുന്നതെന്നും ബെർണി സാണ്ടേഴ്‌സ് ആരോപിച്ചു
ട്രംപിനെതിരെ ആരോപണങ്ങളുമായി ഡെമോക്രാറ്റിക് സ്ഥാനാർഥി ബെർണി സാണ്ടേഴ്‌സ്
നുണയനായ ഒരു പ്രസിഡന്‍റിനെ അംഗീകരിക്കാൻ കഴിയില്ലെന്നും പ്രസിഡന്‍റായതിനുശേഷം ആയിരക്കണക്കിന് നുണകളാണ് ട്രംപ് പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. കോളജുകളിലെയും സർവകലാശാലകളിലെയും 'ട്യൂഷൻ ഫീസ്' നിർത്തലാക്കുമെന്നും അദ്ദേഹം പറഞ്ഞു.