കേരളം

kerala

ETV Bharat / international

ഡെൽറ്റ വകഭേദം വ്യാപനശേഷി കൂടുതലുള്ള വൈറസെന്ന്‌ ലോകാരോഗ്യ സംഘടന - highly contagious virus

നിലവിലെ പ്രവണത തുടരുകയാണെങ്കിൽ ഏറ്റവും അപകടകാരിയായ വൈറസ്‌ വകഭേദമായി ഡെൽറ്റ മാറാൻ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന

വ്യാപനശേഷി കൂടുതലുള്ള വൈറസ്‌  ലോകാരോഗ്യ സംഘടന  ഡെൽറ്റ വകഭേദം  Delta variant  highly contagious virus  World Health Organization
ഡെൽറ്റ വകഭേദം വ്യാപനശേഷി കൂടുതലുള്ള വൈറസെന്ന്‌ ലോകാരോഗ്യ സംഘടന

By

Published : Jun 26, 2021, 8:32 AM IST

ജെനീവ:ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ സ്ഥിരീകരിച്ചഡെൽറ്റ വകഭേദം വ്യാപനശേഷി കൂടുതലുള്ള വൈറസാണെന്ന്‌ ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസാണ്‌ വിവരം പുറത്ത്‌ വിട്ടത്‌. നിലവിൽ 85 രാജ്യങ്ങളിലാണ്‌ ഡെൽറ്റ വകഭേദം കണ്ടെത്തിയിരിക്കുന്നത്‌.

also read:കൊവിഡ്‌ മൂന്നാം തരംഗത്തിന്‌ ഡെൽറ്റ പ്ലസ്‌ വകഭേദം കാരണമാകുമോ?

ആൽഫ വകഭേദത്തിന്‌ ഒന്നിലധികം ജനിതക മാറ്റങ്ങൾ വന്ന്‌ രൂപം കൊണ്ട വകഭേദമാണ്‌ ഡെൽറ്റ. ഇത്‌ ബാധിക്കുന്നവർക്ക്‌ മരണത്തിനുള്ള സാധ്യത കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്‌. നിലവിലെ പ്രവണത തുടരുകയാണെങ്കിൽ ഏറ്റവും അപകടകാരിയായ വൈറസ്‌ വകഭേദമായി ഡെൽറ്റ മാറാൻ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

കൊവിഡ്‌ വൈറസിന്‍റെ ആൽഫാ വകഭേദം 170 രാജ്യങ്ങളിലാണ്‌ സ്ഥിരീകരിച്ചത്‌. ബീറ്റ വകഭേദം 119 രാജ്യങ്ങളിലും ഗാമ വകഭേദം 71 രാജ്യങ്ങളിലും ഡെൽറ്റ നിലവിൽ 85 രാജ്യങ്ങളിലുമാണ്‌ സ്ഥിരീകരിച്ചിരിക്കുന്നത്‌.

ആൽഫയേക്കാൾ വ്യാപനശേഷി വർധിച്ച വൈറസാണ്‌ ഡെൽറ്റ. യൂറോപ്പിലും അമേരിക്കയിലും നിയന്ത്രണങ്ങൾ ഇല്ലാതാക്കി വൈറസിന്‍റെ വ്യാപനത്തിന്‌ ഇടയാക്കുമെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തി.

ABOUT THE AUTHOR

...view details